മുകുൾ റോയ് ടിഎംസിയിൽ തിരിച്ചെത്തി; ബിജെപി ചീട്ടുകൊട്ടാരം പോലെ തകരുമെന്ന് മമത

തൃണമൂൽ കോൺഗ്രസ് വിട്ട് ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്ന മുകുൾ റോയ് തൃണമൂലിൽ തിരിച്ചെത്തി. തൃണമൂൽ കോൺഗ്രസിൽ നിന്ന് ആദ്യം ബിജെപിയിലേക്ക് പോയ വ്യക്തിയാണ് മുകുൾ റോയ്. തന്റെ പഴയ പാർട്ടിയിൽ തിച്ചെത്തിയതിൽ സന്തോഷമുണ്ടെന്ന് മുകുൾ റോയി പറഞ്ഞു. ബിജെപി ചീട്ടുകൊട്ടാരം പോലെ തകരുമെന്ന് മമതാ ബാനർജിയും പറഞ്ഞു.
മുകുൾ റോയ് തിരിച്ചെത്തിയതിൽ സന്തോഷമുണ്ടെന്ന് മമതാ ബാനർജിയും പ്രതികരിച്ചു. ഇന്ന് ചേർന്ന വാർത്താ സമ്മേളനത്തിലാണ് മമതാ ബാനർജി സന്തോഷം പങ്കുവച്ചത്. മുകുൾ റോയിയും അഭിഷേക് ബാനർജിയും വേദിയിലുണ്ടായിരുന്നു. മുകുൾ റോയിയുടെ മകൻ ശുഭ്രാൻഷു റോയും വേദിയിലുണ്ടായിരുന്നു.
മുകുൾ ഒരിക്കലും തൃണമൂൽ കോൺഗ്രസിനെതള്ളിപ്പറഞ്ഞിട്ടില്ലെന്നും ഭീഷണി ഉണ്ടായിരുന്നതുകൊണ്ടാണ് മുകുൾ ബിജെപിയിൽ ചേർന്നതെന്നും. ശാരദാ കേസുകളുമായി തൃണമൂൽ കോൺഗ്രസിന് ബന്ധമില്ലെന്നും മമതാ ബാനർജി പറഞ്ഞു. ബിജെപിയുടെ നയമല്ല തൃണമൂൽ കോൺഗ്രസിനെന്നും ബിജെപി സാധാരണക്കാർക്കുള്ള പാർട്ടി അല്ലെന്നും ഭൂപ്രഭുക്കളുടെയും ഏജൻസികളുടെയും പാർട്ടിയാണ് ബിജെപിയെന്നും മമത തുറന്നടിച്ചു.
മുകുൾ റോയ്ക്ക് പാർട്ടിയിൽ അർഹമായ പ്രാധാന്യം ഉണ്ടാകുമെന്ന് മമതാ ബാനർജി പറഞ്ഞു. മുകുൾ മുൻപ് എന്ത് ചുമതലയാണ് വഹിച്ചത് ആ ചുമതല തുടർന്നും വഹിക്കുമെന്നും ബിജെപിയിൽ നിന്ന് കൂടുതൽ ആളുകൾ തൃണമൂലിൽ എത്തുമെന്നും മമതാ ബാനർജി പറഞ്ഞു. പണത്തിനു വേണ്ടിയല്ലാതെ പാർട്ടി വിട്ടു പോയവർക്ക് എല്ലാം മടങ്ങി വരാമെന്നും മമത അറിയിച്ചു.
Story Highlights: mukul roy joins back tmc
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here