എനിക്കൊപ്പം എ ടൂറിനു വന്നാൽ ഒരു മത്സരം പോലും കളിക്കാതെ താരങ്ങൾ മടങ്ങില്ല: രാഹുൽ ദ്രാവിഡ്

തനിക്കൊപ്പം എ ടൂറിനു വന്നാൽ ഒരു മത്സരം പോലും കളിക്കാതെ മടങ്ങില്ലെന്ന് താരങ്ങളോട് പറയാറൂണ്ടെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റനും ദേശീയ ക്രിക്കറ്റ് അക്കാദമി തലവനുമായ രാഹുൽ ദ്രാവിഡ്. ആഭ്യന്തര സീസണിൽ 700-800 റൺസ് സ്കോർ ചെയ്താണ് താരങ്ങൾ എ ടീമിലെത്തുന്നത്. അവിടെ അവസരം ലഭിക്കാതാവുമ്പോൾ വീണ്ടും ആഭ്യന്തര മത്സരങ്ങൾ കളിക്കണം. സെലക്ടർമാർ ശ്രദ്ധിക്കണമെങ്കിൽ വീണ്ടും 700-800 റൺസ് നേടണം. അതിനോട് യോജിപ്പില്ലെന്ന് ദ്രാവിഡ് ഇഎസ്പിഎൻ ക്രിക്കിൻഫോയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
തനിക്ക് ഇത്തരത്തിലുള്ള അനുഭവമുണ്ടായിട്ടുണ്ടെന്നും ദ്രാവിഡ് പറഞ്ഞു. അണ്ടർ 19 പരിശീലകനായിരിക്കെ സാധ്യമെങ്കിൽ 5-6 മാറ്റങ്ങൾ വരെ ഞങ്ങൾ വരുത്തിയിട്ടുണ്ട്. ബെഞ്ചിലിരുന്നും റോഡിൽ കളിച്ചും ക്രിക്കറ്റ് താരമാവാൻ കഴിയില്ല എന്നും ദ്രാവിഡ് പറഞ്ഞു.
ശ്രീലങ്കൻ പര്യടനത്തിനുള്ള രണ്ടാം നിര ടീമിനെ ദ്രാവിഡാണ് പരിശീലിപ്പിക്കുന്നത്. മുഖ്യ പരിശീലകൻ രവി ശാസ്ത്രി ഈ സമയത്ത് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്, ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിനൊപ്പമാണ് ഉള്ളത്. ഈ സാഹചര്യത്തിലാണ് ബിസിസിഐ ദ്രാവിഡിനെ ചുമതല ഏല്പിച്ചത്.
ശ്രീലങ്കൻ പര്യടനത്തിനുള്ള ടീമിനെ ശിഖർ ധവാനാണ് നയിക്കുക. ഭുവനേശ്വർ കുമാർ ഉപനായകനാവും. മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടം നേടി. കർണാടകയ്ക്കായി കളിക്കുന്ന ആർസിബിയുടെ മലയാളി താരം ദേവ്ദത്ത് പടിക്കൽ, രാജസ്ഥാൻ റോയൽസിൻ്റെ സൗരാഷ്ട്ര പേസർ ചേതൻ സക്കരിയ, സിഎസ്കെയുടെ മുംബൈ ഓപ്പണർ ഋതുരാജ് ഗെയ്ക്‌വാദ് തുടങ്ങിയവരാണ് ടീമിലെ പുതുമുഖങ്ങൾ. കെകെആറിൻ്റെ ഡൽഹി താരം നിതീഷ് റാണയ്ക്കും ദേശീയ ടീമിലേക്ക് ആദ്യമായി വിളിയെത്തി.
Story Highlights: rahul dravid latest interview
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here