Advertisement

പ്രതിഛായ വീണ്ടെടുക്കാൻ വ്യാപക പ്രചാരണത്തിനൊരുങ്ങി ബിജെപി; മന്ത്രിസഭാ പുനസംഘടനയുണ്ടാകും

June 12, 2021
Google News 1 minute Read

പ്രതിഛായ വീണ്ടെടുക്കാൻ രാജ്യവ്യാപകമായി വിപുലമായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാനൊരുങ്ങി ബിജെപി. കേന്ദ്ര മന്ത്രിസഭാ പുനസംഘടനാ നടപടികളുമായി മുന്നോട്ട് പോകാനും പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി.

മഹാമാരിയുടെ രണ്ടാം തരംഗത്തിൽ കേന്ദ്രത്തിനുണ്ടായ വീഴ്ചയിൽ അന്തർ ദേശീയ മാധ്യമങ്ങളടക്കം വലിയ വിമർശനമാണ് ഉന്നയിച്ചത്. ഈ സാഹചര്യത്തിൽ അഞ്ച് സംസ്ഥാനങ്ങളിലെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ബിജെപിക്ക് രാഷ്ട്രീയമായി ഏറെ പ്രധാനമാണ്. ഇതിനെ നേരിടാനുള്ള തന്ത്രങ്ങളാണ് പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന് ഉന്നതതല യോഗത്തിൽ തീരുമാനമായത്.

വിപുലമായ പ്രതിഛായ വർധിപ്പിക്കൽ ക്യാംപെയിനുകൾക്ക് രാജ്യവ്യാപകമായി തുടക്കം കുറിക്കും. സൗജന്യ വാക്‌സിൻ അടക്കമുള്ള വിഷയങ്ങളിലൂന്നിയാകും പ്രാചരണം. രണ്ടാം മന്ത്രിസഭാ വികസന നടപടികൾ വേഗത്തിൽ പൂർത്തിയാക്കാനും ധാരണയായി. ബിജെപി ജനറൽ സെക്രട്ടറിമാരുടെ യോഗത്തിൽ തയാറാക്കപ്പെട്ട പട്ടിക പ്രധാനമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. ഇതിൽ നിന്നാകും പ്രധാനമന്ത്രി മന്ത്രിസഭയിലുൾപ്പെടുത്താനുള്ള അന്തിമ പേരുകൾ കണ്ടെത്തുക. ഒന്നിലധികം മന്ത്രിമാർ മന്ത്രിസഭയിൽ നിന്ന് പാർട്ടി നേതൃത്വത്തിലേക്ക് മടങ്ങും. ഘടക കക്ഷികളിൽ ജെഡിയുവിന് രണ്ട് മന്ത്രിസ്ഥാനങ്ങൾ ലഭിക്കുമെന്നാണ് വിവരം. അടുത്ത മാസം നടക്കാനിരിക്കുന്ന പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി മന്ത്രിസഭാ പുനസംഘടന പൂർത്തിയാക്കും.

Story Highlights: bjp NDA

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here