ഹൂലാഹൂപിങ് ചെയ്തുകൊണ്ട് ആധവ് ഓടിക്കയറിയത് ഗിന്നസ് റെക്കോർഡിലേക്ക്

ഹൂലാഹൂപിങ് ചെയ്തുകൊണ്ട് പടിക്കെട്ടുകൾ ഓടിക്കയറി ഗിന്നസ് റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ് ഒരു കൊച്ചുമിടുക്കൻ. ചെന്നൈ സ്വദേശിയായ ആധവ് സുകുമാറാണ് ഈ നേട്ടം കൈവരിച്ചത്. 19 സെക്കൻഡിൽ താഴെ മാത്രം സമയമെടുത്ത് കൊണ്ടാണ് ഹൂലാഹൂപിങ് ചെയ്തുകൊണ്ട് അമ്പത് പടവുകൾ ആധവ് ഓടിക്കയറിയത്.
ആധവിന്റെ വീഡിയോ ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്‌സ് അവരുടെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിട്ടുണ്ട്. നമ്പറുകൾ രേഖപ്പെടുത്തിയ ഓരോ പടികളിലും ഹൂലാഹൂപിങ് ചെയ്തുകൊണ്ട് ഓടിക്കയറുന്ന ആധവിനെ വിഡിയോയിൽ കാണാൻ സാധിക്കും. ആദ്യ സെറ്റിൽ 28 പടവുകളാണുണ്ടായിരുന്നത്.
വളരെ വേഗത്തിൽ 38 പടവുകൾ കയറിയ ആധവ് അല്പസമയം പരന്ന സ്ഥലത്തുകൂടി ഓടിയിട്ടാണ് ബാക്കി 12 പടവുകൾ കയറിയത്. ഈ സമയത്തും ആധവ് ഹൂലാഹൂപിങ് നിർത്താതെ തന്നെ ചെയ്യുന്നുണ്ടായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here