ക്രിസ്ത്യൻ എറിക്സണെ ആശുപത്രിയിലേക്ക് മാറ്റി; ആരോഗ്യനില തൃപ്തികരമെന്ന് യുവേഫ

യൂറോ കപ്പ് മത്സരത്തിനിടെ കുഴഞ്ഞുവീണ ഡെന്മാർക്ക് മധ്യനിര താരം ക്രിസ്ത്യൻ എറിക്സണെ ആശുപത്രിയിലേക്ക് മാറ്റി. അദ്ദേഹത്തിൻ്റെ ആരോഗ്യനില തൃപ്തികരമാണെന്ന് യുവേഫ അറിയിച്ചു. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് യുവേഫ ഇക്കാര്യം അറിയിച്ചത്. ഫിൻലൻഡിനെതിരായ മത്സരത്തിൻ്റെ 40ആം മിനിട്ടിലാണ് എറിക്സൺ കുഴഞ്ഞുവീണത്. ഇതേതുടർന്ന് മത്സരം ഉപേക്ഷിച്ചിരുന്നു.
40ആം മിനിട്ടിലാണ് ടച്ച് ലൈനോട് ചേർന്ന് നിൽക്കുകയായിരുന്ന ഇൻ്റർമിലാൻ്റെ 29 വയസ്സുകാരൻ താരം കുഴഞ്ഞുവീണത്. 10 മിനിട്ടോളം താരത്തിനു മൈതാനത്തുവച്ച് ചികിത്സ നൽകി. അദ്ദേഹത്തിന് സിപിആറും ഇലക്ട്രോണിക് ഷോക്കുമൊക്കെ നൽകിയിരുന്നു. അതിനു ശേഷം എറിക്സണെ സ്ട്രെച്ചറിൽ പുറത്തേക്ക് കൊണ്ടുപോയി.
Story Highlights: Cristian Eriksen has been transferred to the hospital
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here