Advertisement

കൊവിഡ് രണ്ടാം തരംഗത്തിൽ 719 ഡോക്ടർമാരുടെ ജീവൻ നഷ്ടമായി: ഐഎംഎ

June 12, 2021
Google News 2 minutes Read

കൊവിഡ് രണ്ടാം തരംഗത്തിൽ ഇന്ത്യയിലെ 719 ഡോക്ടർമാരുടെ ജീവൻ നഷ്ടമായതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). 111 ഡോക്ടർമാരുടെ ജീവൻ നഷ്ടമായ ബിഹാറാണ് ഒന്നാമത്.

ഉത്തർ പ്രദേശ് (79), പശ്ചിമ ബംഗാൾ (63), രാജസ്ഥാൻ (43) എന്നീ സംസ്ഥാനങ്ങളാണു തൊട്ടുപിന്നിൽ. കേരളത്തിലെ 24 ഡോക്ടർമാരാണ് ഐഎംഎ കണക്കുകൾ പ്രകാരം രണ്ടാം തരംഗത്തിൽ കൊവിഡ് ബാധിച്ചു മരിച്ചത്. പുതുച്ചേരി (1), ഗോവ (2), ഉത്തരാഖണ്ഡ് (2), ത്രിപുര (2), പഞ്ചാബ് (3) എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കുറച്ചു ഡോക്ടർമാർ മരിച്ചത്. മരണ നിരക്കു വർധിച്ചതിൽ അന്വേഷണം നടത്താൻ ഐഎംഎ ബിഹാർ ഘടകം കഴിഞ്ഞ മാസം 8 അംഗ സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഡോക്ടർമാരുടെ കുടുംബാംഗങ്ങൾക്കു 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും ഐഎംഎ തീരുമാനിച്ചു.

അതേസമയം , വാക്സിനേഷൻ സ്വീകരിച്ച 3 ശതമാനം ഡോക്ടർമാർ മാത്രമാണു കൊവിഡ് ബാധിച്ചു മരിച്ചതെന്നും രാജ്യത്തെ 66 % ഡോക്ടർമാർ മാത്രമാണു 2 ഡോസ് വാക്സിൻ സ്വീകരിച്ചതെന്നും ഐഎംഎ വെളിപ്പെടുത്തി.

Story Highlights: IMA Reveals 719 Doctors Passed Away In 2nd COVID Wave

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here