Advertisement

ഇന്ത്യയുടെ വ്യാവസായിക ഉൽപ്പാദനത്തിൽ വർധന

June 12, 2021
Google News 1 minute Read

ഏപ്രിൽ മാസത്തിൽ ഇന്ത്യയുടെ വ്യാവസായിക ഉൽപ്പാദനത്തിൽ വൻ വർധന. മുൻ വർഷത്തെ അപേക്ഷിച്ച് 134.4 % ആണ് വർധന രേഖപ്പെടുത്തിയതെന്ന് കേന്ദ്രസർക്കാർ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

ഫാക്ടറി ഔട്ട്പുട്ടിൽ മാർച്ചിൽ 22.4 % വളർച്ചയുണ്ടായി. 2020 മാർച്ച് 25 ന് ദേശീയ വ്യാപകമായി ലോക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് 2020 ഏപ്രിൽ മാസത്തിൽ ഇത് 57.3 % ഇടിഞ്ഞിരുന്നു. മാനുഫാക്ചറിങ് ഔട്ട്പുട്ടിൽ 2021 ഏപ്രിൽ മാസത്തിൽ 197.1 % ആണ് വളർച്ച. 66 % ഇടിവായിരുന്നു.

ഇക്കുറിയുള്ള വളർച്ചാ നിരക്ക് മുൻവർഷവുമായി താരതമ്യം ചെയ്ത് നോക്കുന്നതിൽ അർത്ഥമില്ലെന്ന് കേന്ദ്രസർക്കാർ പറയുന്നു. ദേശവ്യാപകമായി പ്രഖ്യാപിച്ച ലോക് ഡൗൺ മൂലമാണ് കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ഉൽപ്പാദനം ഇടിഞ്ഞത്.

Story Highlights: Industrial production – India

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here