Advertisement

കടന്നുകളയാന്‍ സാധ്യത; മെഹുല്‍ ചോക്‌സിയ്ക്ക് ജാമ്യം നിഷേധിച്ചു

June 12, 2021
Google News 1 minute Read
mehul chosi missing in antiguae

വായ്പ തട്ടിപ്പ് കേസിലെ പ്രതി മെഹുല്‍ ചോക്‌സിക്ക് ഡോമിനിക്ക ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി. മെഹുല്‍ ചോക്‌സിക്ക് കോടതി ജാമ്യം നിഷേധിച്ചു. ജാമ്യം ലഭിച്ചാല്‍ മേഹുല്‍ ചോക്‌സി കടന്നു കളയാന്‍ സാധ്യതയുണ്ട് എന്നതുള്‍പ്പെടെ പരിഗണിച്ചാണ് ജാമ്യം നിഷേധിച്ചത്. മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് മെഹുല്‍ ചോക്‌സി ഡോമിനിക്ക ഹൈ കോടതിയെ സമീപിച്ചത്.

ആരോഗ്യ കാരണങ്ങള്‍ കാണിച്ചായിരുന്നു ജാമ്യപേക്ഷ. ജാമ്യം ലഭിച്ചാല്‍ മെഹുല്‍ ചോക്‌സി രാജ്യം വിട്ടു പോകാന്‍ സാധ്യതയുണ്ടെന്നും ജാമ്യം നല്‍കാന്‍ കഴിയുന്ന തരത്തില്‍ ഉറപ്പുകളൊന്നും ചോക്‌സിക്ക് സമര്‍പ്പിക്കാനായില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജഡ്ജി വിനാന്റെ അഡ്രിയന്‍-റോബര്‍ട്ട്‌സ് മെഹുല്‍ ചോക്സിക്ക് ജാമ്യം നിഷേധിച്ചത്. ചോക്‌സിക്ക് ഡൊമിനിക്കയുമായി യാതൊരു ബന്ധവുമില്ലെന്നും അതിനാല്‍ ഒളിച്ചോടില്ലെന്ന് ഉറപ്പാക്കാന്‍ നിബന്ധനകള്‍ ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.

ചോക്‌സിയുടെ ഇന്ത്യന്‍ പൗരത്വം സംബന്ധിച്ചും, കുറ്റകൃത്യം സംബന്ധിച്ചും രണ്ട് സത്യവാങ്മൂലങ്ങള്‍ ഇന്ത്യ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. കേസുകളില്‍ വിചാരണ പൂര്‍ത്തിയാകും വരെ ഡോമിനിക്കായില്‍ തന്നെ തുടരണമെന്നും അതുവരെ ചോക്‌സിയുടെ മനുഷ്യാവകാശങ്ങള്‍ ഡോമിനിക്ക സര്‍ക്കാര്‍ സംരക്ഷിക്കണമെന്നും കോടതി ഉത്തരവിട്ടു.

Story Highlights: mehul choksi, bail

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here