Advertisement

മലപ്പുറം ഡിസിസി പ്രസിഡന്റ്; അപ്രതീക്ഷിത പേരുകള്‍ ഉയരാന്‍ സാധ്യത

June 12, 2021
Google News 1 minute Read
assam congress leaders shifted mlas to resort

കഴിഞ്ഞ ഒന്നര മാസത്തോളമായി ഒഴിഞ്ഞു കിടക്കുന്ന മലപ്പുറം ഡിസിസി പ്രസിഡന്റ് സ്ഥാനത്തിനായി ചരടുവലികള്‍ സജീവം. പ്രതിപക്ഷ നേതാവ്, കെപിസിസി പ്രസിഡന്റ് സ്ഥാനങ്ങളുടെ കാര്യത്തില്‍ സംഭവിച്ചതുപോലെ തന്നെ ഗ്രൂപ്പുകള്‍ പരിഗണനയില്‍ വന്നില്ലെങ്കില്‍ അപ്രതീക്ഷിത പേരുകള്‍ ഉയരാന്‍ സാധ്യത കൂടുതലാണ്. മിക്ക ജില്ലകളിലും മാറ്റം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഡിസിസി അധ്യക്ഷനില്ലാത്ത മലപ്പുറത്ത് കാര്യങ്ങള്‍ വേഗത്തിലാക്കിയേക്കുമെന്നാണ് പ്രതീക്ഷ

വിവി പ്രകാശിന്റെ വിയോഗത്തോടെ മലപ്പുറം ഡിസിസിക്ക് നാഥനില്ലാതായിട്ട് ഒന്നര മാസത്തോളമായി. നാല് വൈസ് പ്രസിഡന്റുമാരുണ്ടായിട്ടും ആര്‍ക്കും ചുമതല നല്‍കിയിട്ടില്ലാത്തതിനാല്‍ പുതിയ പ്രസിഡന്റിനെ നിശ്ചയിക്കാനാണ് സാധ്യത. തലമുറ മാറ്റമെന്ന പുതിയ ആശയം ഇത്തവണ നടപ്പാക്കുമെന്നാണ് ഒരു വിഭാഗത്തിന്റെ പ്രതീക്ഷ. മറ്റു മാനദണ്ഡങ്ങള്‍ക്കൊപ്പം പുതിയ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ തീരുമാനവും നിര്‍ണ്ണായകമാകും

പരമ്പരാഗതമായി എ ഗ്രൂപ്പിന് അവകാശപ്പെട്ടതാണ് മലപ്പുറം ഡിസിസി പ്രസിഡന്റ് സ്ഥാനം. അങ്ങനെയെങ്കില്‍ നിയമസഭ തിരഞ്ഞെടുപ്പ് കാലത്ത് താത്ക്കാലിക അധ്യക്ഷനായിരുന്ന ആര്യടന്‍ ഷൗക്കത്തിന് മുന്‍തൂക്കം ലഭിക്കും. കെപിസിസി ജനറല്‍ സെക്രട്ടറി വിഎ കരീം,ഇ മുഹമ്മദ് കുഞ്ഞി, വിഎസ് ജോയ്, കെപിസിസി സെക്രട്ടറി കെ പി നൗഷാദ് അലി എന്നിവരുടെ പേരുകളും ഉയരുന്നുണ്ട്. ഗ്രൂപ്പ് സമവാക്യങ്ങള്‍ പരിഗണിക്കാതെയാണ് നിയമനമെങ്കില്‍ അപ്രതീക്ഷിതമുഖങ്ങള്‍ എത്തിയേക്കുമെന്നും സൂചനയുണ്ട്.

Story Highlights: malappuram, dcc

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here