മെഹുല്‍ ചോക്‌സിയുടെ ജാമ്യാപേക്ഷ ഡോമിനിക്ക ഹൈക്കോടതി മാറ്റിവച്ചു

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13000 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തി രാജ്യം വിട്ട മെഹുല്‍ ചോക്‌സിയുടെ ജാമ്യപേക്ഷ പരിഗണിക്കുന്നത് ഡോമിനിക്ക ഹൈക്കോടതി മാറ്റിവച്ചു. അനധികൃതമായി രാജ്യത്ത് പ്രവേശിച്ച കേസില്‍ മെഹുല്‍ ചോക്‌സി സമര്‍പ്പിച്ച ജാമ്യാപേക്ഷ മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഡോമിനിക്ക ഹൈക്കോടതിയെ സമീപിച്ചത്.
കേസില്‍ ഡോമിനിക്ക, ആന്റിഗ്വ, ഇന്ത്യ എന്നീ രാജ്യങ്ങള്‍ സമര്‍പ്പിച്ച രേഖകള്‍ മെഹുല്‍ ചോക്‌സിക്ക് എതിരാണ്. നിരോധിത കുടിയേറ്റക്കാരനായ ചോക്‌സിയെ രാജ്യത്ത് നിന്നും പുറത്താക്കണമെന്ന് ഡോമിനിക്ക ആഭ്യന്തര മന്ത്രാലയം പൊലീസിന് നിര്‍ദേശം നല്‍കിയ രേഖകള്‍ കോടതിക്ക് മുന്നിലുണ്ട്.
ഇന്ത്യന്‍ പൗരനായ ചോക്‌സി കേസുകളില്‍ നിന്ന് രക്ഷപ്പെടാനായി രാജ്യം വിട്ടതാണെന്ന രേഖകള്‍ ഇന്ത്യ സമര്‍പ്പിച്ചിട്ടുണ്ട്. ചോക്‌സിയെ അനധികൃതമായി ഡോമിനിക്കയിലേക്ക് തട്ടികൊണ്ട് വന്നതാണെന്ന കേസ് തിങ്കളാഴ്ച ഡോമിനിക്ക ഹൈക്കോടതി പരിഗണിക്കും.
Story Highlights: mehul choksi, arrest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here