Advertisement

വിദ്യാര്‍ത്ഥികള്‍ ടി.സി ആവശ്യപ്പെട്ടാല്‍ സ്‌കൂള്‍ അധികൃതര്‍ നിഷേധിക്കരുതെന്ന് മന്ത്രി വി. ശിവന്‍കുട്ടി

June 12, 2021
Google News 1 minute Read

വിദ്യാര്‍ത്ഥികള്‍ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടാല്‍ സ്‌കൂള്‍ അധികൃതര്‍ നിക്ഷേധിക്കാന്‍ പാടില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. വിദ്യാഭ്യാസ അവകാശനിയമപ്രകാരം വിദ്യാര്‍ത്ഥി ആവശ്യപ്പെട്ടാല്‍ ടി.സി നല്‍കാന്‍ എല്ലാ സ്ഥാപനങ്ങള്‍ക്കും ബാധ്യതയുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ചില അണ്‍എയ്ഡഡ് സ്ഥാപനങ്ങള്‍ ടി.സി നിക്ഷേധിക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ട്. ടി.സി കിട്ടാത്ത വിദ്യാര്‍ത്ഥിയുടെ യുഐഡി, പഠിക്കാന്‍ ആഗ്രഹിക്കുന്ന സ്ഥാപനത്തിലേക്ക് മാറ്റാന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Story Highlights: V shivankutty, TC

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here