Advertisement

ഡുപ്ലെസിയുടെ ആരോഗ്യനിലയിൽ പുരോഗതി; ഉടൻ കളിക്കളത്തിൽ മടങ്ങിയെത്തുമെന്ന് താരം

June 13, 2021
Google News 1 minute Read
Faf Plessis Recovering Concussion

പാകിസ്താൻ സൂപ്പർ ലീഗിനിടെ പരുക്ക് പറ്റിയ ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡുപ്ലെസിയുടെ ആരോഗ്യനിലയിൽ പുരോഗതി. താൻ ആശുപത്രിയിൽ നിന്ന് തിരികെ എത്തിയെന്നും ഉടൻ തന്നെ കളിക്കളത്തിൽ മടങ്ങിയെത്തുമെന്ന് പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം തൻ്റെ ട്വിറ്റർ ഹാൻഡിലിൽ കുറിച്ചു.

“സന്ദേശങ്ങൾക്കും പിന്തുണയ്ക്കും എല്ലാവരോടും നന്ദി അറിയിക്കുന്നു. ഞാൻ തിരികെ ഹോട്ടലിലെത്തി സുഖം പ്രാപിക്കുകയാണ്. തലച്ചോറിന് ക്ഷതം പറ്റിയിട്ടുണ്ട്. ചില കാര്യങ്ങൾ മറന്നുപോയിട്ടുണ്ട്. പക്ഷേ, ഞാൻ സുഖം പ്രാപിക്കും. ഉടൻ തന്നെ കളിക്കളത്തിൽ തിരികെ എത്താനാവുമെന്ന് പ്രതീക്ഷിക്കുന്നു.”- ഡുപ്ലെസി കുറിച്ചു.

കഴിഞ്ഞ ദിവസം നടന്ന പിഎസ്എൽ മത്സരത്തിനിടെയാണ് പ്രോട്ടീസ് ബാറ്റ്സ്മാനു പരുക്കേറ്റത്. ക്വെറ്റ ഗ്ലാഡിയേറ്റേഴ്സിൻ്റെ താരമായ ഫാഫ് പെഷവാർ സാൽമിക്കെതിരായ മത്സരത്തിൽ ഫീൽഡ് ചെയ്യുന്നതിനിടെ സഹതാരം മുഹമ്മദ് ഹസ്നൈനുമായി കൂട്ടിയിടിച്ച് നിലത്തുവീഴുകയായിരുന്നു. പെഷവാർ സാൽമിയുടെ ഇന്നിംഗ്സിലെ 19ആം ഓവറിൽ ഒരു ബൗണ്ടറി സേവ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. ഹസ്നൈൻ്റെ കാൽമുട്ടിലാണ് ഡുപ്ലെസിയുടെ തല ഇടിച്ചത്.

Story Highlights: Faf Du Plessis Recovering After Suffering Concussion

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here