Advertisement

ലക്ഷദ്വീപിൽ പ്രതിഷേധം ശക്തം; നാളെ കരിദിനം ആചരിക്കും

June 13, 2021
Google News 1 minute Read

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ നാളെ ദ്വീപിലെത്താനിരിക്കെ രണ്ടാംഘട്ട പ്രതിഷേധ പരിപാടികളിലേക്ക് കടക്കാനൊരുങ്ങി ലക്ഷദ്വീപ് നിവാസികൾ. നാളെ കരിദിനമായി ആചരിക്കാനാണ് സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ ആഹ്വാനം.

തിങ്കളാഴ്ച ഉച്ചയോടെ ലക്ഷദ്വീപിലെത്തുന്ന പ്രഫുൽ ഖോഡ പട്ടേൽ ഒരാഴ്ച ദ്വീപിലുണ്ടാകും. അഡ്മിനിസ്‌ട്രേറ്ററുടെ ഭരണപരിഷ്‌കാരങ്ങൾക്കെതിരായ പ്രതിഷേധങ്ങളുടെ ഭാഗമായാണ് നാളെ കരിദിനം ആചരിക്കാനൊരുങ്ങുന്നത്. വീടുകൾക്ക് മുന്നിൽ കറുത്ത കൊടികൾ തൂക്കാനും ആളുകൾ കറുത്ത വസ്ത്രവും കറുത്ത മാസ്‌കും ധരിക്കാനുമാണ് ആഹ്വാനം. ഇതിനിടെ ബിജെപിക്ക് സേവ് ലക്ഷദ്വീപ് ഫോറത്തിൽ നിന്നൊഴിവാകാമെന്ന് അംഗങ്ങൾ നിർദേശിച്ചു.

Story Highlights: lakshadeep

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here