Advertisement

മരം മുറിക്കല്‍ വിവാദം; സിപിഐയില്‍ ഭിന്നത

June 13, 2021
Google News 1 minute Read
Assembly elections Finding CPI (M) local leaders mistake Ernakulam

വിവാദ മരം മുറിയില്‍ സിപിഐയില്‍ ഭിന്നത രൂക്ഷം. വിവാദത്തില്‍ മുന്‍ റവന്യൂ മന്ത്രിയുടെ ഓഫീസിന് വീഴ്ചയുണ്ടായെന്ന് ഇസ്മായില്‍ പക്ഷം ആരോപിക്കുന്നു. പെരിയ മരം മുറിക്കേസില്‍ ആരോപണ വിധേയനായ അന്നത്തെ റവന്യൂ മന്ത്രി കെ ഇ ഇസ്മായിലിനൊപ്പം പാര്‍ട്ടി നിന്ന കാര്യമാണ് കാനം പക്ഷം ഉയര്‍ത്തിക്കാട്ടുന്നത്.

മരം മുറിക്ക് വഴിയൊരുക്കിയത് റവന്യൂ മന്ത്രിയുടെ ഓഫീസെന്ന് ഇസ്മായില്‍ പക്ഷം ആരോപിക്കുന്നു. പ്രകാശ് ബാബു അനുകൂലികളും ഇവര്‍ക്കൊപ്പമാണ്. ഇ ചന്ദ്രശേഖരന് നിയമസഭയുടെ പരിരക്ഷയുണ്ടെങ്കില്‍ അന്ന് വനം മന്ത്രിയായിരുന്ന കെ രാജുവിന് ഇതുമില്ല.

കോടതി മുഖേന അന്വേഷണം വന്നാല്‍ പ്രതിരോധത്തിലാവുക സിപി എയാണെന്ന് ഇസ്മായില്‍ പക്ഷം വാദിക്കുന്നു. സിപിഐയില്‍ അമര്‍ഷം പുകയുന്നെങ്കിലും പാര്‍ട്ടിയിലെ ഗ്രൂപ്പ് സമവാക്യം ഇ ചന്ദ്രശേഖരന് അനുകൂലമാണ്. സംസ്ഥാന നിര്‍വാഹക സമിതിയില്‍ ഭൂരിപക്ഷവും കാനത്തെ അനുകൂലിക്കുന്നവരാണ്. സംസ്ഥാന സമിതിയില്‍ പക്ഷേ മരംമുറി വിഷയത്തില്‍ കാര്യമായ ചര്‍ച്ച നടന്നേക്കും.

Story Highlights: wood cutting, cpi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here