Advertisement

റോഡുപണിക്കിടെ മുറിച്ച മരത്തടി കടത്തിയ ലോറി പിടികൂടി; വാഹനം കരാറുകാരന്റെത്

June 13, 2021
Google News 1 minute Read

ഇടുക്കി ഉടുമ്പന്‍ചോല- ചിത്തിരപുരം റോഡ് നിര്‍മാണത്തിന്റെ മറവില്‍ മുറിച്ചുമാറ്റിയ മരങ്ങള്‍ കടത്തുവാന്‍ ഉപയോഗിച്ച ലോറി വനം വകുപ്പ് അന്വേഷണ സംഘം പിടികൂടി. കരാറുകാരനായ അടിമാലി സ്വദേശി കെ എച്ച് അലിയാറിന്റെ ഉടമസ്ഥതയിലുള്ള ടിപ്പര്‍ ലോറിയാണ് കണ്ടെടുത്തത്.

വീടിന് സമീപം നടത്തിയ തെരച്ചിലിലാണ് ടിപ്പര്‍ ലോറി കണ്ടെടുത്തത്. എന്നാല്‍ മുറിച്ച് കടത്തിയ മരങ്ങള്‍ ഇതുവരെ കണ്ടെടുക്കുവാനായിട്ടില്ല. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. കരാറുകാരനെ ഇതുവരെ ചോദ്യം ചെയ്യാന്‍ വനം വകുപ്പിന് ആയിട്ടില്ല. ശാരീരിക അസ്വസ്ഥതകള്‍ മൂലം ഇയാള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണന്നാണ് ബന്ധുക്കള്‍ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചിരിക്കുന്നത്.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here