കോമ്പിനേഷൻ ഹെയർ ആണോ? എങ്കിൽ ഈ പൊടിക്കൈകൾ ഗുണം ചെയ്യും

നിങ്ങളുടേത് കോമ്പിനേഷൻ ഹെയർ ആണോ? എണ്ണമയമുള്ള തലയോട്ടിയും വരണ്ട മുടിയിഴകളുമാണ് എങ്കിൽ അത് കോമ്പിനേഷൻ ഹെയർ ആണ്. ഇത്തരത്തിൽ കോമ്പിനേഷൻ ഹെയർ ഉള്ളവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
അനുയോജ്യമായ ഷാംപൂ
നിങ്ങൾക്ക് ആദ്യം ആവശ്യമുള്ളത് അനുയോജ്യമായ ഒരു ഷാംപൂവാണ്. അത് മുടിയെ സൗമ്യമാക്കുകയും തലയോട്ടിയെ വൃത്തിയാക്കാനും പര്യാപ്തമായിരിക്കണം. മുടിയുടെ വേരുകളിൽ നിന്ന് അറ്റം വരെ സെബം എത്താത്തതിന്റെ ഫലമാണ് കോമ്പിനേഷൻ ഹെയർ. അതിനാൽ തലയോട്ടി വളരെയധികം എണ്ണമയമുള്ളതും മുടിയുടെ അറ്റങ്ങൾ വരണ്ടതും പൊട്ടുന്നതുമായി കാണപ്പെടുന്നു. അതിനാൽ ലാക്റ്റിക് ആസിഡ്, ഗ്ലിസറിൻ, സാലിസിലിക് ആസിഡ്, ടീ ട്രീ ഓയിൽ എന്നിവ അടങ്ങിയ ഷാംപൂ തെരഞ്ഞെടുക്കുക.
ഷാംപൂ ഉപയോഗിക്കുന്ന രീതി മാറ്റണം
അമിതമായി മുടി കഴുകാതിരിക്കുക. അമിതമായി കഴുകുന്നത് മുടി കേടാകാൻ ഇടയാക്കും. തലയോട്ടിയിൽ നേരിട്ടും മുടിയിഴകളിൽ നേർപ്പിച്ചുമാണ് ഷാംപൂ പുരട്ടേണ്ടത്.
കണ്ടീഷണർ ഉപയോഗിക്കണം
മുടിയുടെ മാർദ്ദവം നഷ്ടപ്പെടാതിരിക്കാൻ കണ്ടീഷണർ ഉപയോഗിക്കുക. മുടി വരണ്ടു പോകാതിരിക്കാൻ ഇത് സഹായകമാകും. മുടി പിഴിഞ്ഞ് വെള്ളം നീക്കിയശേഷം മുടിയുടെ മധ്യഭാഗത്തു നിന്ന് താഴേക്ക് കണ്ടീഷണര്‍ പുരട്ടി രണ്ട് മിനിറ്റിന് ശേഷം വെള്ളമൊഴിച്ച് കഴുകണം.
മുടിക്ക് അമിതമായി ചൂടേൽപ്പിക്കരുത്
ബ്ലോ ഡ്രൈ ചെയ്യുമ്പോൾ കടുത്ത ചൂട് നൽകുന്നത് മുടിക്ക് ദോഷം ചെയ്യും. ചൂടേൽക്കുമ്പോൾ മുടി വരണ്ടതായി മാറും. അതോടൊപ്പം തന്നെ തലയോട്ടിയിലെ എണ്ണ മായം കൂടുകയും ചെയ്യും. ഇത് ഒഴിവാക്കാൻ ഡ്രൈ ചെയ്യും മുമ്പ് ഒരു പ്രൊട്ടക്ടർ പുരട്ടുന്നത് നല്ലതാണ്.
മുടി ചീകുമ്പോൾ ശ്രദ്ധിക്കണം
ചീപ്പ് തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണം, മൃദുവായ പല്ലുകളുള്ള ചീപ്പുകൾ വേണം തെരഞ്ഞെടുക്കാൻ. ഇതുവഴി ശിരോചര്‍മത്തില്‍ നിന്നും സെബം മുടിയുടെ വേരുകളിലേക്ക് ഇറങ്ങാന്‍ സഹായിക്കും. ഇത് തലയോട്ടിയില്‍ എല്ലായിടത്തും, മുടിയില്‍ മുഴുവനായും എണ്ണമയം ബാലന്‍സ് ചെയ്യാൻ സഹായിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here