കേരളത്തിലെ തെരഞ്ഞെടുപ്പ് തോല്‍വി പഠിക്കാന്‍ സമിതിയെ നിയോഗിച്ചെന്ന വാര്‍ത്ത തള്ളി ബിജെപി

കേരളത്തിലെ തെരഞ്ഞെടുപ്പ് തോല്‍വി പഠിക്കാന്‍ സമിതിയെ നിയോഗിച്ചെന്ന വാര്‍ത്ത തള്ളി ബിജെപി. പാര്‍ട്ടി ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്. കേരളത്തിലെ തോല്‍വി പഠിക്കാന്‍ പാര്‍ട്ടിക്ക് പുറത്ത് ഏതെങ്കിലും ഒരു സമിതിയെ നിയോഗിച്ചിട്ടില്ലെന്ന് അരുണ്‍ സിംഗ് പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട മാധ്യമ റിപ്പോര്‍ട്ടുകള്‍ അവാസ്തവമാണ്. പാര്‍ട്ടിയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ നല്‍കുമ്പോള്‍ സംസ്ഥാന നേതൃത്വത്തില്‍ നിന്ന് വിവരങ്ങള്‍ തേടണമെന്നും അരുണ്‍ സിംഗ് പറഞ്ഞു.
അതേസമയം, കേരളത്തിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ മൂന്ന് സ്വതന്ത്ര അംഗങ്ങളോട് റിപ്പോര്‍ട്ട് തേടിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു. ഇ ശ്രീധരന്‍, ജേക്കബ് തോമസ്, സിവി ആനന്ദ ബോസ് എന്നിവരായിരുന്നു ഈ അംഗങ്ങള്‍. ഇവര്‍ പ്രധാനമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
Story Highlights: BJP, Kerala election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here