Advertisement

സംസ്ഥാനത്ത് ഡൽറ്റാ വൈറസ് സാന്നിധ്യം കൂടുതൽ നാൾ ഉണ്ടായേക്കാം : മുഖ്യമന്ത്രി

June 14, 2021
Google News 1 minute Read
delta virus may sustain in kerala for long time says cm

സംസ്ഥാനത്ത് ഡൽറ്റാ വൈറസ് സാന്നിധ്യം കൂടുതൽ നാൾ ഉണ്ടായേക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പതിവ് വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. വാക്‌സിൻ എടുത്തവരിലും രോഗം ഭേദമായവരിലും ഇനിയും രോഗം വന്നേക്കാമെന്നും അതുകൊണ്ട് തന്നെ ഇവർ കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡെൽറ്റാ വൈറസ് സാന്നിധ്യം സംസ്ഥാനത്ത് ഉണ്ടെന്നും കൊവിഡ് മാനദണ്ഡങ്ങൾ അവഗണിച്ച് മറ്റൊരു ലോക്ക്ഡൗണിലേക്ക് സംസ്ഥാനം കടക്കാതിരിക്കാൻ സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മൂന്നാം തരംഗത്തെ കുറിച്ച് നിരവധി വാർത്തകൾ വരുന്നുണ്ടെന്നും അതിൽ ആശങ്കപ്പെടരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. പുതിയൊരു തരംഗം താനെ ഉണ്ടാകില്ലെന്നും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിലെ വീഴ്ചയാണ് ഇതിന് കാരണമെന്ന് ജനങ്ങള് മനസിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതുവരെ 1,12,12,353 ഡോസ് വാക്‌സിനാണ് ജൂൺ 13 വരെ സംസ്ഥാനത്ത് വിതരണം ചെയ്തതെന്നും മുഖ്യമന്ത്രി അറിയിച്ചു.

Story Highlights: delta virus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here