നോവവാക്‌സ് കൊവിഡ് വാക്‌സിൻ വൈറസ് വകഭേദങ്ങൾക്കെതിരെയും ഫലപ്രദം : പഠനം

നോവവാക്‌സിന്റെ കൊവിഡ് വാക്‌സിൻ 90 ശതമാനം ഫലപ്രദമെന്ന് പഠനം. വൈറസ് വകഭേദങ്ങൾക്കെതിരെയും ഈ വാക്‌സിൻ ഫലപ്രദമാണെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.
മെക്‌സിക്കോ, യുഎസ് എന്നീ രാജ്യങ്ങളിലാണ് നോവവാക്‌സിന്റെ വാക്‌സിൻ സംബന്ധിച്ച് പഠനം നടന്നത്. മറ്റ് വാക്‌സിനുകളെ അപേക്ഷിച്ച് നോവവാക്‌സിന്റെ വാക്‌സിൻ സ്റ്റോർ ചെയ്യുന്നതും, വിതരണം ചെയ്യുന്നതും താരതമ്യേന എളുപ്പമാണ്. അതുകൊണ്ട് തന്നെ ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ നിലനിൽക്കുന്ന വാക്‌സിൻ പ്രതിസന്ധിക്ക് നോവവാക്‌സ് പരിഹാരമാകുമെന്നാണ് വിലയിരുത്തൽ.
യുഎസ്, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിൽ അനുമതിക്കായി അപേക്ഷിക്കാനാണ് നോവവാക്‌സിന്റെ നീക്കം. ഇതിന് പിന്നാലെ മറ്റ് രാജ്യങ്ങളിലും സമാന നീക്കം നടത്തും. സെപ്റ്റംബർ അവസാനത്തോടെ 100 മില്യൺ വാക്‌സിൻ ഡോസ് നിർമിക്കാനും കമ്പനി ലക്ഷ്യമിടുന്നു.
Story Highlights: novavax covid vaccine 90 percent effective says report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here