Advertisement

ജെഫ് ബെസോസിനൊപ്പം ബഹിരാകാശ യാത്ര; ടിക്കറ്റ് നിരക്ക് 205 കോടി

June 14, 2021
2 minutes Read

ആമസോൺ സ്ഥാപകനും ശതകോടീശ്വരനുമായ ജെഫ് ബെസോസിന്റെ ബഹിരാകാശ യാത്രയിൽ പങ്കാളിയാവാനുള്ള അവസരം ലേലത്തിൽ പോയത് 2.80 കോടി ഡോളറിന് (ഏകദേശം 205.05 കോടി രൂപ). ബഹിരാകാശ യാനമായ ബ്ലൂ ഒറിജിൻ അടുത്ത മാസം നടത്തുന്ന കന്നിയാത്രയിൽ ബെസോസിനൊപ്പം ചേരാനുള്ള ലേലം കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്.

ലേലം തുടങ്ങി 4 മിനിറ്റിനകം തന്നെ ടിക്കറ്റ് നിരക്ക് 2 കോടി ഡോളറിലേക്കു കുതിച്ചിരുന്നു. വെറും 7 മിനിറ്റിൽ ലേലം കഴിഞ്ഞു. യുഎസിൽ സ്വകാര്യ കമ്പനികൾ വാണിജ്യാടിസ്ഥാനത്തിൽ നടത്തുന്ന ബഹിരാകാശ യാത്രകൾക്കു തുടക്കം കുറിച്ചാവും ജൂലൈ 20ന് പടിഞ്ഞാറൻ ടെക്സസിൽ നിന്ന് ന്യൂ ഷെപ്പേഡ് റോക്കറ്റിന്റെ കരുത്തിൽ ബ്ലൂ ഒറിജിൻ കുതിക്കുക.

ബഹിരാകാശത്തു നിന്നു ഭൂമിയെ കാണുന്നത് നിങ്ങളെ മാറ്റിമറിക്കുമെന്നായിരുന്നു ലേലത്തിന് ആമുഖമായി ബെസോസിന്റെ വാഗ്ദാനം. സഹോദരൻ മാർക്ക് ബെസോസും ആദ്യ യാത്രയിൽ പങ്കെടുക്കുമെന്ന് ജെഫ് വ്യക്തമാക്കി.

Story Highlights: Trip to space with Jeff Bezos sells for 28 million

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top