‘കെ. സുരേന്ദ്രനെ വേട്ടയാടുന്നത് തുടര്‍ന്നാല്‍ പിണറായി വിജയന്‍ വീട്ടില്‍ കിടന്നുറങ്ങില്ല’; ഭീഷണിയുമായി ബിജെപി നേതാവ് എ. എന്‍ രാധാകൃഷ്ണന്‍

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഭീഷണിയുമായി ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ എ. എന്‍ രാധാകൃഷ്ണന്‍. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ വേട്ടയാടുന്നത് തുടര്‍ന്നാല്‍ പിണറായി വിജയന്‍ അധിക കാലം വീട്ടില്‍ കിടന്നുറങ്ങില്ലെന്ന് എ. എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. മക്കളെ കാണാന്‍ പിണറായി വിജയന്‍ ജയിലില്‍ വരേണ്ടിവരുമെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.
അഹങ്കാരവുമായി പിണറായി വിജയന്‍ വന്നാല്‍ ജനാധിപത്യ കേരളം തിരിച്ചടിക്കും. അതിശക്തിമായ, ഐതിഹാസികമായ സമരങ്ങള്‍ക്ക് കേരളം സാക്ഷ്യം വഹിക്കും. തങ്ങളെ കൈകാര്യം ചെയ്യാമെന്നാണ് പിണറായി വിജയന്‍ കരുതിയിരിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷനെ കള്ളക്കേസില്‍ കുടുക്കിയ മുന്‍ പരിചയം പിണറായി വിജയനുണ്ടെന്നും എ. എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ബിജെപി സംസ്ഥാന പ്രസിഡന്റിനേയും നേതാക്കളേയും സര്‍ക്കാര്‍ വേട്ടയാടുന്നതില്‍ പ്രതിഷേധിച്ച് നടത്തിയ സത്യഗ്രഹത്തില്‍ സംസാരിക്കുകയായിരുന്നു എ.എന്‍.രാധാകൃഷ്ണന്‍.
Story Highlights: a n radhakrishnan, pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here