Advertisement

ലോക്ക്ഡൗൺ ഇളവുകളിൽ ഉത്തരവ് പുറത്തിറങ്ങി

June 15, 2021
Google News 1 minute Read

സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇളവുകൾ സംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങി. ടിപിആർ നിരക്ക് അടിസ്ഥാനമാക്കി എ,ബി,സി,ഡി എന്നിങ്ങനെ നാല് ഘട്ടങ്ങളായി തിരിച്ചാണ് നിയന്ത്രണങ്ങൾ ലഘൂകരിക്കുക. തദ്ദേശ സ്ഥാപനങ്ങളുടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ജില്ലാ ഭരണകൂടങ്ങൾ എല്ലാ ബുധനാഴ്ചയും അവലോകനം ചെയ്യണം. എ കാറ്റഗറിയിൽ ഓട്ടോ – ടാക്‌സി സർവീസുകൾ, അനുവദിക്കും. സി,ഡി കാറ്റഗറിയിൽ സ്‌റ്റോപുകൾ ഉണ്ടാകില്ല എന്നും ഉത്തരവിൽ പറയുന്നു. നാളെ അർധരാത്രി മുതലാണ് സംസ്ഥാനത്ത് ലോക്ക്ഡൗണിൽ ഇളവുകൾ നടപ്പിലാകുക.

ടിപിആർ 30% ൽ കൂടിയ സ്ഥലങ്ങളിൽ ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തും. ടിപിആർ 20%-30% ആണെങ്കിൽ നിലവിലെ ലോക്ഡൗൺ തുടരും. ടിപിആർ 8%-20% ആണെങ്കിൽ ഭാഗിക നിയന്ത്രണമായിരിക്കും. ടിപിആർ 8% ൽ താഴെയുള്ള മേഖലകളിൽ കൂടുതൽ ഇളവുകൾ അനുവദിക്കും. സംസ്ഥാനത്തെ നിലവിലെ സ്ഥിതി ആശ്വാസകരമാണെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കൊവിഡ് രണ്ടാംതരംഗത്തെ ഒരു പരിധി വരെ അതിജീവിക്കാൻ കഴിഞ്ഞ സാഹചര്യത്തിലാണ് ലോക്ക്ഡൗൺ ഇളവുകൾ നൽകാൻ തീരുമാനമായത്.

Story Highlights: unlocking

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here