സംസ്ഥാനത്ത് ലോക്ക്ഡൗൺ നാളെ മുതൽ ലഘൂകരിക്കും

സംസ്ഥാനത്ത് ലോക്ക്ഡൗൺ നാളെ മുതൽ ലഘൂകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിലെ സ്ഥിതി ആശ്വാസകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യ സംവിധാനങ്ങൾ സമ്മർദങ്ങൾ അതിജീവിച്ചുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
തദ്ദേശഭരണ സ്ഥാപനങ്ങളെ കഌസ്റ്ററുകളായി തിരിച്ചു നിയന്ത്രണം ഏർപ്പെടുത്തും. രോഗവ്യാപനത്തോത് കൂടുതൽ ഉള്ള മേഖലകളിലായിരിക്കും നിയന്ത്രണം.
Read Also : അവശ്യവസ്തുക്കളുടെ കടകൾ എല്ലാ ദിവസവും; ഗതാഗതം അനുവദിക്കും; ലോക്ക്ഡൗൺ ഇളവുകൾ ഇങ്ങനെ
നാല് മേഖലകളായി തിരിച്ച് നിയന്ത്രണം
ടിപിആർ 30% ൽ കൂടിയ സ്ഥലങ്ങളിൽ -ട്രിപ്പിൾ ലോക്ഡൗൺ
ടിപിആർ 20%-30% – നിലവിലെ ലോക്ഡൗൺ തുടരും
ടിപിആർ 8%-20% – ഭാഗിക നിയന്ത്രണം
ടിപിആർ- 8% ൽ താഴെയുള്ള മേഖലകളിൽ നിയന്ത്രണങ്ങളോടെ സാധാരണ പ്രവർത്തനം
Story Highlights: kerala relaxes lockdown from tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here