മരം മുറിക്കല്‍ വിവാദം; അന്വേഷണ സംഘം യോഗം ചേരും

മരം കൊള്ള അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതലയുള്ള എഡിജിപി എസ് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ഇന്ന് തൃശൂരില്‍ യോഗം ചേരും. ജില്ലയിലെ അന്വേഷണ ചുമതലയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മരം കൊള്ള നടന്നത് തൃശൂരിലാണെന്നാണ് വനം വകുപ്പിന്റെ പ്രാഥമിക വിലയിരുത്തല്‍.
അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതലയുള്ള ക്രൈംബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് യോഗം. ജില്ലയില്‍ മരം മുറിക്കല്‍ അന്വേഷിക്കുന്ന വനം വകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ യോഗത്തില്‍ പങ്കെടുക്കും.
അതേസമയം ഇന്നലെ മാത്രം ഫ്‌ളൈയിംഗ് സ്വകാഡ് നടത്തിയ പരിശോധനയില്‍ തൃശൂര്‍ വനം ഡിവിഷനില്‍ നിന്ന് കടത്തിയ 100 ഓളം തേക്ക് തടികള്‍ കണ്ടെത്തി. പട്ടിക്കാട് ,പൂമല പ്രദേശങ്ങളില്‍ നിന്നാണ് തേക്ക് തടികള്‍ കണ്ടെത്തിയത്. 80 ലക്ഷം രൂപയിലേറെ വിലവരുന്ന തടികളാണിവ. ക്രമവിരുദ്ധമായനുവദിച്ച പാസില്‍ മുറിച്ച് കടത്തിയ 25 മീറ്റര്‍ ക്യൂബ് മരങ്ങളാണ് കണ്ടെടുത്തത്. ഭൂവുടമയ്ക്കും മരം കൊണ്ടുപോയ ആള്‍ക്കുമെതിരെ കേസെടുത്തു. മരം കടത്താനുപയോഗിച്ച ഒരു വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Story Highlights: wood robbery, kerala police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here