Advertisement

പത്ത് വര്‍ഷം യുവതിയെ വീട്ടില്‍ പാര്‍പ്പിച്ചതില്‍ ദുരൂഹത; പൊലീസിന് വീഴ്ചയെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ

June 15, 2021
Google News 2 minutes Read

പാലക്കാട് നെന്മാറയില്‍ പത്ത് വര്‍ഷം യുവതിയെ വീട്ടില്‍ പാര്‍പ്പിച്ച സംഭവത്തില്‍ വനിതാ കമ്മീഷന്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കി മടങ്ങി. സംഭവത്തില്‍ ദുരൂഹത തുടരുന്നതായും അര്‍ദ്ധ സത്യങ്ങള്‍ മറ നീക്കി പുറത്തു വരണമെന്നും കമ്മിഷന്‍ അധ്യക്ഷ എം. സി ജോസഫൈന്‍ പറഞ്ഞു.

പത്ത് വര്‍ഷം മുന്‍പ് സജിതയെ കാണാതായതില്‍ കൃത്യമായ അന്വേഷണം പൊലീസ് നടത്തിയില്ലെന്നാണ് കരുതുന്നത്. ഇരുവരുടെയും തുടര്‍ ജീവിതം കമ്മിഷന്‍ വീക്ഷിക്കും. കേസില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം തുടരുകയാണെന്നും കമ്മിഷന്‍ പ്രതിനിധികള്‍ പറഞ്ഞു. സജിത, റഹ്മാന്‍, റഹ്മാന്റെ മാതാപിതാക്കള്‍ എന്നിവരുടെ മൊഴിയും വനിതാ കമ്മിഷന്‍ രേഖപ്പെടുത്തി.

Story Highlights: nenmara rahman, sajitha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here