Advertisement

കൊവിഡ് വാക്‌സിനേഷന് ഓൺലൈൻ രജിസ്‌ട്രേഷൻ നിർബന്ധമില്ല; കേന്ദ്ര ആരോഗ്യ മന്ത്രാലയം

June 15, 2021
Google News 1 minute Read

രാജ്യത്ത് കൊവിഡ് വാക്‌സിനേഷന് ഓൺലൈൻ രജിസ്‌ട്രേഷൻ നിബന്ധന എടുത്ത് കളഞ്ഞ് കേന്ദ്ര ആരോഗ്യ മന്ത്രാലയം. മുൻകൂട്ടി രജിസ്ട്രർ ചെയ്യുകയോ ബുക്കിങ്ങോ ചെയ്യാതെ 18 വയസിന് മുകളിലുള്ള ആർക്കും അടുത്തുള്ള വാക്‌സിനേഷൻ കേന്ദ്രത്തിൽ പോയി കുത്തിവയ്‌പ്പെടുക്കാമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇത്തരത്തിൽ തത്സമയം വാക്‌സിൻ കേന്ദ്രത്തിൽ നിന്ന് ഡോസ് സ്വീകരിക്കാമെന്നതാണ് കേന്ദ്രസർക്കാരിന്റെ പുതിയ നയം.
ഈ രീതിയിൽ വാക്‌സിനേഷൻ എടുക്കുന്നതിനെ വാക്ക് ഇൻ രജിസ്‌ട്രേഷൻ എന്നാണ് അറിയപ്പെടുക. രാജ്യത്തെ ഗ്രാമപ്രദേശങ്ങളിൽ അടക്കം സമ്പൂർണ കുത്തിവെയ്പ്പ് നടപ്പിലാക്കാനാണ് ഓൺലൈൻ രജിസ്‌ട്രേഷൻ നിബന്ധന എടുത്തുകളഞ്ഞത്. ജൂൺ 13 വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്തെ 58 ശതമാനം ആളുകളാണ് (16.45കോടി) തത്സമയ രജിസ്‌ട്രേഷനിലൂടെ മാത്രം വാക്‌സിൻ സ്വീകരിച്ചത്.

Story Highlights: covid vaccination

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here