മരംമുറിക്കൽ വിവാദം; യുഡിഎഫ് നേതാക്കൾ ജില്ലകളിൽ സന്ദർശനം നടത്തും

മുട്ടിൽ മരംമുറിക്കൽ വിവാദമായ പശ്ചാത്തലത്തിൽ യുഡിഎഫ് നേതാക്കൾ ഈ മാസം 17ന് വയനാട് ഉൾപ്പെടെയുള്ള ജില്ലകൾ സന്ദർശിക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും പി കെ കുഞ്ഞാലിക്കുട്ടിയുടെയും നേതൃത്വത്തിലുള്ള സംഘമാണ് ഈ മാസം വയനാട് സന്ദർശിക്കുക. ടി എൻ പ്രതാപന്റെ നേത്വത്തിലുള്ള സംഘം തൃശൂർ, പാലക്കാട് ജില്ലകൾ സന്ദർശിക്കും.
ഇടുക്കി, എറണാകുളം, പത്തനംതിട്ട ജില്ലകളിൽ ബെന്നി ബെഹന്നാന്റെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദർശനം നടത്തുക. അതിനിടെ മരംമുറിക്കൽ കേസിൽ നാളെ അന്വേഷണസംഘം മുട്ടിൽ സന്ദർശിക്കും. അന്വേഷണത്തിന്റെ മേൽനോട്ട ചുമതല ക്രൈംബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്തിനാണ്. കേരളത്തിലെ മുഴുവൻ വനംകൊള്ളയും അന്വേഷിക്കുമെന്നും എസ് ശ്രീജിത്ത് പറഞ്ഞു.
Story Highlights: wood robbery, UDF leaders
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here