Advertisement

ചട്ടലംഘനത്തിന് ഒറ്റക്കെട്ട്; മരംമുറിക്ക് വഴിയൊരുക്കിയത് സര്‍വകക്ഷിയോഗം

June 16, 2021
Google News 1 minute Read

സംസ്ഥാനത്ത് വ്യാപകമായ മരംമുറിക്കലിന് വഴിയൊരുക്കിയത് സര്‍വകക്ഷിയോഗം. 2017 മാര്‍ച്ച് 27ന് ചേര്‍ന്ന സര്‍വകക്ഷി യോഗത്തിന്റെ മിനിറ്റ്‌സ് ട്വന്റിഫോറിന് ലഭിച്ചു. ഇടുക്കിയിലെ ഭൂവിഷയം ചര്‍ച്ചയായ യോഗത്തില്‍ ഭൂപതിവ് ചട്ടത്തിലെ ഇളവും യോഗം ആവശ്യപ്പെട്ടു.

തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ രാവിലെ 11 മണിക്കാണ് യോഗം ചേര്‍ന്നത്. പ്രതിപക്ഷ നേതാവ് അടക്കം വിവിധ കക്ഷിനേതാക്കള്‍ ഈ യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. ഇടുക്കി ജില്ലയിലെ ഭൂമി സംബന്ധമായ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യുന്നതിന് വേണ്ടിയാണ് യോഗം ചേര്‍ന്നത്. എന്നാല്‍ 1964ലെ ഭൂപതിവ് ചട്ടപ്രകാരം സര്‍ക്കാരില്‍ നിക്ഷിപ്തമാക്കിയിട്ടുള്ളതില്‍ ചന്ദനമരം ഒഴികെയുള്ള മറ്റുമരങ്ങള്‍, സ്വമേധയാ കിളിര്‍ത്തുവന്നതോ വച്ചുപിടിപ്പിച്ചതോ ആയ മരങ്ങള്‍ എന്നിവ മുറിക്കുന്നതിനുള്ള അനുമതിയാണ് റവന്യൂ വകുപ്പ് നല്‍കിയിരുന്നത്. ഈ ഉത്തരവ് മറയാക്കിയാണ് നേരത്തേ തന്നെ സര്‍ക്കാരില്‍ നിക്ഷിപ്തമാക്കിയിട്ടുള്ള മരങ്ങളടക്കം വയനാട് മുട്ടില്‍ ഉള്‍പ്പെടെ സ്ഥലങ്ങളിലെ മരങ്ങള്‍ മുറിച്ചത്.

Story Highlights: wood robbery

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here