Advertisement

ട്വിറ്ററിന്റെ ‘സേഫ് ഹാർബർ’ നിയമപരിരക്ഷ എടുത്ത് കളഞ്ഞ് കേന്ദ്രം

June 16, 2021
Google News 1 minute Read
center uplifts twitter safe harbor

ട്വിറ്ററിന് ഇന്ത്യയിലെ ‘സേഫ് ഹാർബർ’ നിയമപരിരക്ഷ എടുത്ത് കളഞ്ഞ് കേന്ദ്ര ഐ.ടി.മന്ത്രാലയം. ഐ.ടി.ഭേദഗതിനിയമം അനുശാസിക്കുന്ന തരത്തിൽ ഇന്ത്യയിൽ ചീഫ് കംപ്ലയൻസ് ഓഫിസറെ നിയമിക്കാത്തതിനെ തുടർന്നാണ് നടപടി. അതേസമയം നിയമം അനുസരിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്നും താത്കാലികമായി ചീഫ് കംപ്ലയൻസ് ഓഫിസറെ നിയമിച്ചിട്ടുണ്ടെന്നും ട്വിറ്റർ അവകാശപ്പെട്ടു.

കേന്ദ്ര സർക്കാർ നിശ്ചയിച്ച മാർഗരേഖ നടപ്പാക്കാനുള്ള സമയം കഴിഞ്ഞിട്ടും നിയമപ്രകാരമുള്ള നിയമനം നടത്താനോ വിവരങ്ങൾ കൈമാറാനോ ട്വിറ്റർ തയാറായിട്ടില്ല. ഇതിനെ തുടർന്നാണ് കേന്ദ്ര ഐ.ടി മന്ത്രാലയം നിയമപരിരക്ഷ എടുത്ത് കളഞ്ഞത്. പ്രസിദ്ധപ്പെടുത്തിയ ഉള്ളടക്കത്തിന്റെ പേരിലുള്ള വ്യവഹാരങ്ങളിൽ നിന്ന് പ്ലാറ്റ്‌ഫോമിന് നിയമപരിരക്ഷ ലഭിക്കുന്ന ‘സേഫ് ഹാർബർ’ ട്വിറ്ററിന് നഷ്ടമായി. ഓരോ പ്ലാറ്റ്‌ഫോമും ഇന്ത്യയിൽ താമസിക്കുന്ന ഒരാളെ ചീഫ് കംപ്ലയൻസ് ഓഫിസറായി നിയമിക്കണമെന്നാണ് ഭേദഗതിനിയമത്തിൽ പറയുന്നു.

എന്നാൽ ഇന്നലെ താത്കാലിക ഓഫിസറെ നിയമിച്ച ട്വിറ്റർ പിന്നിട്ട് ഉദ്യോഗസ്ഥനെ സ്ഥിരപ്പെടുത്തുമെന്നാണ് അവകാശപെട്ടത്. ഇത് പക്ഷെ ഐ.ടിമന്ത്രാലയം അംഗീകരിച്ചില്ല. മാത്രമല്ല ഐ.ടി നിയമഭേഭഗതി നടപ്പാക്കിയതുമായി ബന്ധപ്പെട്ട വ്യക്തമായ വിവരങ്ങൾ കൈമാറാൻ ട്വിറ്റർ തയാറായിട്ടില്ലെന്നും മന്ത്രാലയം പറയുന്നു. മറുവശത്ത് നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി എടുത്ത നടപടികളുടെ വിവരങ്ങൾ അതാത് സമയം ഐ.ടിമന്ത്രാലയത്തിനെ അറിയിക്കുമെന്നാണ് ട്വിറ്ററിന്റെ പ്രതികരണം. നിയമം നടപ്പിലാക്കാതെ ഇന്ത്യയിൽ തുടരാൻ അനുവദിക്കില്ലെന്ന് ഐ.ടി. മന്ത്രാലയം കഴിഞ്ഞ ആഴ്ച അന്ത്യശാസനം നൽകായിരുന്നു. ഇന്ത്യയിൽ സേഫ് ഹാർബർ നിയമപരിരക്ഷ നഷ്ടമാകുന്ന ഏക അമേരിക്കൻ പ്ലാറ്റ്‌ഫോമാണ് ട്വിറ്റർ.

Story Highlights: twitter

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here