Advertisement

ട്വിറ്ററിനെതിരെ കേസെടുത്ത് ഗാസിയാബാദ് പൊലീസ് ; നടപടി നിയമപരിരക്ഷ നഷ്ടപ്പെട്ടതോടെ

June 16, 2021
Google News 1 minute Read

പുതിയ ഐടി ചട്ടം പാലിക്കുന്നതിൽ വീഴ്ച വരുത്തിയ ട്വിറ്ററിനെതിരെ കർശന നടപടിക്കൊരുങ്ങി കേന്ദ്രം. ഇന്ത്യയിൽ ട്വിറ്ററിന് ഉണ്ടായിരുന്ന നിയമപരിരക്ഷ കേന്ദ്രം പിൻവലിച്ചു. പുതിയ ഐടി ചട്ടമനുസരിച്ചുള്ള നടപടിക്രമങ്ങൾ പാലിക്കാത്തതിനാലാണിത്.

അതേസമയം, കംപ്ലയൻസ് ഓഫിസറെ നിയമിച്ചെന്ന് ട്വിറ്റർ അറിയിച്ചെങ്കിലും തങ്ങൾക്ക് അതേക്കുറിച്ച് ഒന്നും അറിയില്ലെന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചിരിക്കുന്നത്. നിയമപരിരക്ഷ ഒഴിവാക്കിയതിനു പിന്നാലെ യുപിയിൽ ട്വിറ്ററിനെതിരെ കേസെടുത്തു.

ഗാസിയാബാദിൽ പ്രായമായ മുസ്‌ലിം വയോധികനു നേരെ ആറുപേർ അതിക്രമം നടത്തിയിരുന്നു. ബലംപ്രയോഗിച്ച് താടി മുറിച്ചുവെന്നും വന്ദേമാതരം, ജയ്ശ്രീറാം എന്നു വിളിക്കാൻ നിർബന്ധിപ്പിച്ചുവെന്നും സംഭവത്തെക്കുറിച്ച് ഇദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കം ട്വിറ്ററിൽ പ്രചരിച്ചു, എന്നാൽ നീക്കം ചെയ്യാൻ ട്വിറ്റർ തയാറായില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

നിയമപരിരക്ഷ നഷ്ടപ്പെടുന്നതോടെ ട്വിറ്ററിൽ പോസ്റ്റ് ചെയ്യുന്ന നിയമവിരുദ്ധവും അപകീർത്തികരവുമായ ഏത് ഉള്ളടക്കത്തിനും ഇന്ത്യൻ ശിക്ഷാനിയമം അനുസരിച്ച കമ്പനി മറുപടി പറയേണ്ടിവരും.

Story Highlights: Central GOVT will take strict action against Twitter

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here