പ്രീമിയർ ലീഗിന് ഓഗസ്റ്റ് 14നു കിക്കോഫ്; ആദ്യ ദിനം തന്നെ സൂപ്പർ പോരാട്ടങ്ങൾ

ഇംഗ്ലീഷ് പ്രീമിയർ ലീഗ് 2021-22 സീസണിലേക്കുള്ള മത്സരക്രമം പുറത്തുവിട്ടു. ഓഗസ്റ്റ് 14നാണ് മത്സരങ്ങൾ ആരംഭിക്കുക. മത്സരങ്ങൾക്ക് പരിമിതമായ അളവിൽ കാണികളെ പ്രവേശിപ്പിക്കുമെന്ന് സൂചനയുണ്ട്. നിലവിൽ പെപ് ഗ്വാർഡിയോള പരിശീലിപ്പിക്കുന്ന മാഞ്ചസ്റ്റർ സിറ്റിയാണ് പ്രീമിയർ ലീഗ് ചാമ്പ്യന്മാർ.
ആദ്യ ദിനം തന്നെ വമ്പൻ പോരാട്ടങ്ങളാണ് പ്രീമിയർ ലീഗ് ആരാധകരെ കാത്തിരിക്കുന്നത്. ചാമ്പ്യമാരായ മാഞ്ചസ്റ്റർ സിറ്റി ടോട്ടനം ഹോട്സ്പറിനെ നേരിടുമ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് കഴിഞ്ഞ സീസണിലെ കറുത്ത കുതിരകളായ ലീഡ്സ് യുണൈറ്റഡിനെ നേരിടും. സിറ്റി ടോട്ടനത്തിനെതിരെ എവേ മത്സരമാണ് കളിക്കുക. അതേസമയം, മാഞ്ചസ്റ്റർ യുണൈറ്റഡിന് സ്വന്തം തട്ടകത്തിലാണ് മത്സരം.
ചെൽസി-ക്രിസ്റ്റൽ പാലസ്, ആഴ്സണൽ-ബ്രെൻ്റ്ഫോർഡ്, ലിവർപൂൾ-നോർവിച്ച് എന്നീ മത്സരങ്ങളും ആദ്യ ദിനം നടക്കും. ബ്രെന്റ്ഫോഡ്, നോർവിച്ച് സിറ്റി, വാറ്റ്ഫോർഡ് എന്നീ ടീമുകളാണ് ഇക്കുറി സ്ഥാനക്കയറ്റം ലഭിച്ച് എത്തുന്നത്.
Story Highlights: english premier league fixture
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here