Advertisement

ബെവ്ക്യൂ ആപ്പ് ഒഴിവാക്കി; നാളെ മുതൽ ബെവ്‌കോ ഔട്ട്‌ലെറ്റുകൾ വഴി മദ്യവിൽപന

June 16, 2021
1 minute Read

സംസ്ഥാനത്ത് നാളെ മുതൽ മദ്യവിൽപന ആരംഭിക്കും. ആപ്പ് ഒഴിവാക്കി ബെവ്‌കോ ഔട്‌ലെറ്റുകൾ വഴി നേരിട്ട് വിൽപന നടത്താനാണ് തീരുമാനം. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടി. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചായിരിക്കും മദ്യവിൽപന നടത്തുക. ബാറുകളിൽ നിന്ന് മദ്യം പാഴ്‌സലായി വാങ്ങാം. ടെസ്റ്റ് പോസിറ്റിവിറ്റി 20 ശതമാനത്തിൽ താഴെയുള്ള സ്ഥലങ്ങളിൽ മാത്രമാകും മദ്യവിൽപന.

സംസ്ഥാനത്ത് മദ്യവിൽപന ഏത് തരത്തിൽ വേണമെന്ന് തീരുമാനിക്കാൻ എക്‌സൈസ് മന്ത്രി എം വി ഗോവിന്ദന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നിരുന്നു. ബെവ്ക്യൂ ആപ്പിന്റെ അധികൃതരും യോഗത്തിൽ പങ്കെടുത്തിരുന്നു. ബെവ്ക്യൂ സജ്ജമാകുന്നതിന് ചില പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നും ഇതിന് സമയം എടുക്കുമെന്നും നേരത്തെ തന്നെ ആപ്പ് അധികൃതർ അറിയിച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാർ ആപ്പ് വഴിയുള്ള വിതരണം തത്ക്കാലം വേണ്ടെന്ന തീരുമാനത്തിലേക്ക് എത്തിയത്. സാമൂഹിക അകലം അടക്കമുള്ള സുരക്ഷ ഉറപ്പുവരുത്തുന്നതിന് കർശന പൊലീസ് വിന്യാസവും ഉണ്ടായിരിക്കും.

Story Highlights: liquor sale in kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top