Advertisement

ലക്ഷദ്വീപിൽ ഭരണപരിഷ്‌കാരങ്ങൾ വേഗത്തിൽ നടപ്പിലാക്കണമെന്ന് പ്രഫുൽ ഖോഡ പട്ടേൽ

June 16, 2021
Google News 1 minute Read

ലക്ഷദ്വീപിൽ ഭരണപരിഷ്‌കാരങ്ങൾ വേഗത്തിൽ നടപ്പിലാക്കണമെന്ന് ദ്വീപ് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ. ഇത് സംബന്ധിച്ച് സെക്രട്ടറിമാർക്ക് അഡ്മിനിസ്‌ട്രേറ്റർ നോട്ടീസ് നൽകി. ദ്വീപിൽ നടപ്പിലാക്കാനുദ്ദേശിക്കുന്ന പരിഷ്‌കരണ നടപടികളിൽ വേഗത പോരെന്നും ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്നും റിപ്പോർട്ടിൽ പ്രഫുൽ ഖോഡ പട്ടേൽ കുറ്റപ്പെടുത്തി.

അഡ്മിനിസ്‌ട്രേറ്ററുടെ ഭരണപരിഷ്‌കാരങ്ങൾക്കെതിരെ വ്യാപകമായി പ്രതിഷേധം നടക്കുന്ന സാഹചര്യത്തിൽ കൂടിയാണ് ഭരണ പരിഷ്‌കാര നടപടികൾ വേഗത്തിലാകുന്നില്ലെന്ന പരാതി പ്രഫുൽ പട്ടേൽ ഉയർത്തിയത്. ഉദ്യോഗസ്ഥരിൽ ചിലർ ദ്വീപിലെ പ്രതിഷേധക്കാർക്കൊപ്പമാണെന്ന വിലയിരുത്തൽ ബിജെപി കേന്ദ്ര നേതൃത്വത്തിനുണ്ട്. ഇതേ വിലയിരുത്തലിലേക്കാണ് പ്രഫുൽ ഖോഡ പട്ടേലും എത്തിയിരിക്കുന്നത്. ഇതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചതും.

നിയമപരിഷ്‌കാരങ്ങൾ വേഗത്തിൽ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള നോട്ടീസ് ഇന്നലെയാണ് ഉദ്യോഗസ്ഥർക്ക് അഡ്മിനിസ്‌ട്രേറ്റർ നൽകിയത്. വിവിധ വകുപ്പുകളിലെ സെക്രട്ടറിമാരോട് കരട് വിജ്ഞാപനത്തിൽ താൻ നിർദേശിച്ച കാര്യങ്ങൾ അടിയന്തിരമായി നടപ്പിലാക്കണമെന്നാണ് അന്ത്യശാസന നൽകിയത്. ജൂൺ 19 വരെ ലക്ഷദ്വീപിൽ തുടരുന്ന പ്രഫുൽ ഖോഡ പട്ടേൽ 20നാണ് തിരികെ പോവുക. അതിനു മുൻപ് നിർദേശിച്ച കാര്യങ്ങളിൽ കൃത്യമായി റിപ്പോർട്ട് വിവിധ വകുപ്പുകളിലെ സൂപ്രണ്ടുമാരും സെക്രട്ടറിമാരും നൽകണമെന്ന് നോട്ടീസിൽ പറയുന്നു.

Story Highlights: lakshadweep, praful khoda patel

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here