Advertisement

‘മറഡോണയെ ഡോക്ടർമാർ കൊന്നതാണ്’; ആരോപണവുമായി കുറ്റാരോപിതയുടെ അഭിഭാഷകൻ

June 17, 2021
Google News 2 minutes Read
Maradona Death Doctors Killed

ഇതിഹാസ ഫുട്ബോളർ ഡീഗോ മറഡോണയുടെ മരണത്തിൽ വിവാദം തുടരുന്നു. മറഡോണയെ ഡോക്ടർമാർ കൊന്നതാണെന്ന പുതിയെ വെളിപ്പെടുത്തലാണ് കൂടുതൽ വിവാദങ്ങൾ സൃഷ്ടിക്കുന്നത്. മറഡോണയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിപ്പട്ടികയിലുള്ള ഒരു നഴ്സിൻ്റെ അഭിഭാഷകനാണ് ഡോക്ടർമാർക്കെതിരെ വിരൽ ചൂണ്ടിയത്. നഴ്സിൻ്റെ ചോദ്യം ചെയ്യലിനു ശേഷം പുറത്തിറങ്ങിയ അഭിഭാഷകനാണ് ആരോപണം ഉയർത്തിയത്.

“അവർ ഡിയേഗോയെ കൊന്നു. അവസാന സമയത്ത്, മറഡോണ മരിക്കാൻ പോവുകയാണെന്ന പല സൂചനകളുമുണ്ടായി. ഇത് തടയാൻ‌ ഡോക്ടർമാരുടെ ഭാ​ഗത്ത് നിന്ന് ഒരു ശ്രമവും ഉണ്ടായില്ല. ഹൃദയസംബന്ധമായ രോഗങ്ങൾക്കാണ് അദ്ദേഹം ചികിത്സ തേടിയിരുന്നത്. എന്നാൽ ആ സമയത്ത് അദ്ദേഹത്തിന് മനോരോഗ സംബന്ധിയായ മരുന്നുകളും നൽകി. ഇത് ഹൃദയമിടിപ്പിൻ്റെ താളം തെറ്റാൻ ഇടവരുത്തി. ആശുപത്രിയിൽ വച്ച് മറഡോണ വീണിരുന്നു. സിടി സ്കാൻ എടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടെങ്കിലും സഹായി അത് നിഷേധിക്കുകയായിരുന്നു.”- 8 മണിക്കൂറിലധികം നീണ്ട ചോദ്യം ചെയ്യലിനു ശേഷം പുറത്തെത്തിയ നഴ്സ് ഡയാന ​ഗിസെലയുടെ അഭിഭാഷകൻ റൊഡോൾഫോ ബാക്വെ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

മറഡോണയുടെ മരണത്തിൽ ഏഴ് ആരോഗ്യപ്രവർത്തകരെയാണ് പ്രതിചേർക്കപ്പെട്ടിരിക്കുന്നത്. മനപൂർവമല്ലാത്ത നരഹത്യാകുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ചികിത്സയിൽ അനാസ്ഥ കാണിച്ചെന്ന് കരുതപ്പെടുന്ന ഏഴ് പേർക്കെതിരെയാണ് കേസെടുത്തത്. മറഡോണയുടെ മരണവുമായി ബന്ധപ്പെട്ട് മെഡിക്കൽ ബോർഡ് നടത്തിയ അന്വേഷണത്തിൻ്റെ ഫലം പരിഗണിച്ചാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കുറ്റക്കാരെന്ന് തെളിഞ്ഞാൽ ഇവർക്ക് 8 മുതൽ 25 വർഷം വരെ തടവ് ലഭിക്കും.

ഹൃദയാഘാതത്തെ തുടർന്ന് നവംബർ 25 നായിരുന്നു മറഡോണ അന്തരിച്ചത്. തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ഇതിനുശേഷം വിശ്രമത്തിലായിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചത്.

Story Highlights: Lawyer For Nurse Suspected In Maradona Death Says Doctors Killed Him

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here