പ്രേമം നിരസിച്ചു ; യുവതിയെ കുത്തിക്കൊലപ്പെടുത്തി

പ്രേമം നിരസിച്ചതിന് 21 കാരൻ യുവതിയെ കുത്തിക്കൊലപ്പെടുത്തി. പെരിന്തൽമണ്ണ ഏലംകുളം കുഴന്തറ സ്വദേശിനി ദൃശ്യയാണ് മരിച്ചത്. സഹോദരി ദേവശ്രീ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തെ തുടർന്ന് പ്രതി വിനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് രാവിലെ 8 മണിയോടെ പ്രതി വിനീഷ് യുവതിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറുകയും രണ്ടാം നിലയിലുള്ള മുറിയിലെത്തി ദൃശ്യയേയും സഹോദരി ദേവശ്രീയേയും ആക്രമിക്കുകയായിരുന്നു. കൈയിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ചാണ് വിനീഷ് ദൃശ്യയെ കുത്തി കൊലപ്പെടുത്തിയത്. പ്രേമം നിരസിച്ചതാണ് പ്രകോപന കാരണെമന്നാണ് പ്രാഥമിക നിഗമനം. ഗുരുതരമായി പരുക്കേറ്റ ദൃശ്യയുടെ സഹോദരി ദേവശ്രീ (13 ) മൗലാന ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
അതേസമയം , ദൃശയുടെ പിതാവിന്റെ കട കഴിഞ്ഞ ദിവസം തീ പിടിക്കുകയും വ്യാപക നാശനഷ്ടം ഉണ്ടാവുകയും ചെയ്തിരുന്നു . ഇത്തരത്തിൽ പ്രതിയായ വിനീഷ് തന്നെയാണോ ഇതിന് കാരണമെന്നും കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Story Highlights: Love proposal Perinthalmanna , Murder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here