വൈറലായി ഹരിനാരായണന്റെ ‘മഞ്ഞപ്പാട്ട്’ അഥവാ ‘കുഞ്ഞായിപ്പാട്ട്’

മഞ്ഞ മഞ്ഞ ബള്‍ബുകള്‍ മിന്നിമിന്നിക്കത്തുമ്പോള്‍..തിരുമറുതാക്കാവിലേ ഇടവമകം വേലയ്ക്ക്…..
മഞ്ഞപ്പാട്ട് അഥവാ കുഞ്ഞായിപ്പാട്ടാണ് ഇന്ന് സോഷ്യല്‍ മീഡിയയിലെ തരംഗം. ഗാനരചയിതാവ് ബി കെ ഹരിനാരായണന്റെ ഈ മഞ്ഞപ്പാട്ട് ഒരു കഥകൂടിയാണ്.
പാടുന്നവര്‍ക്ക് അവരുടെ ഇഷ്ടപ്രകാരം വരികളെ മുറിക്കാവുന്നതും തിരുത്താവുന്നതും ആണെന്ന് പറഞ്ഞുകൊണ്ടാണ് ഹരിനാരായണന്‍ ‘മഞ്ഞപ്പാട്ട്’ എഴുതി സമൂഹമാധ്യമത്തില്‍ പോസ്‌ററ് ചെയ്യുന്നത്. എന്നാല്‍ വെറുതെ അങ്ങ് വായിച്ചുപോകാതെ മലയാളികള്‍ ഒന്നടങ്കം മഞ്ഞപ്പാട്ടിനെ ഏറ്റെടുത്തുകഴിഞ്ഞു.
പാട്ടെഴുത്തിനും മുന്‍പ് കഥയായിരുന്നു ‘മഞ്ഞപ്പാട്ട്’. അമ്മ വീടിനടുത്തുള്ള കാവിലെ വേല കാണാന്‍ ബസില്‍ പോകവെയാണ് ഹരിനാരായണന്‍ കുഞ്ഞായിയെ കാണുന്നത്. ജീവിതത്തില്‍ കണ്ട ഒരു മനുഷ്യനെ കുഞ്ഞായി എന്നു നാമകരണം ചെയ്‌തെന്ന് പറയാം. അനുഭവം എഴുതിയതോടൊപ്പം ആ വരികളെ പാട്ടിന്റെ രൂപത്തിലാക്കിയതോടെ പ്രായഭേദമന്യേ എല്ലാവരും മഞ്ഞപ്പാട്ട് അഥവാ കുഞ്ഞായിപ്പാട്ട് ഏറ്റെടുത്തു. ബസില്‍ വച്ചുകണ്ട കുഞ്ഞായിയുടെ മഞ്ഞക്കണ്ണടയും മഞ്ഞക്കരയുള്ള മുണ്ടും പാട്ടായ ‘കഥ’യാണ് മഞ്ഞപ്പാട്ടിലുള്ളത്.
മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ഹരിനാരായണന്റെ മഞ്ഞപ്പാട്ടിന് ഈണം നല്‍കിയതും പാടിയതും സംഗീത സംവിധായകനായ രാം സുരേന്ദര്‍ ആണ്. ജയറാം രാമചന്ദ്രനാണ് പോസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഷിജോ തളിയചിറയുടേതാണ് എഡിറ്റിങ്.
Story Highlights: BK Harinarayanan, ‘manjapattu’
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here