Advertisement

വിംബിൾഡണിൽ നിന്നും ഒളിമ്പിക്സിൽ നിന്നും പിന്മാറി റാഫേൽ നദാൽ

June 17, 2021
Google News 2 minutes Read
Rafael Nadal Wimbledon Olympics

വിംബിൾഡൺ ചാമ്പ്യൻഷിപ്പിൽ നിന്നും ടോക്കിയോ ഒളിമ്പിക്സിൽ നിന്നും പിന്മാറി ഇതിഹാസ താരം റാഫേൽ നദാൽ. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ നദാൽ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഈ മാസം 28നാണ് വിംബിൾഡൺ ചാമ്പ്യൻഷിപ്പ് ആരംഭിക്കുന്നത്. അടുത്ത മാസം 23 മുതൽ ടോക്കിയോ ഒളിമ്പിക്സിനും തുടക്കമാവും.

തൻ്റെ ആരോഗ്യം പരിഗണിച്ചാണ് പിന്മാറ്റമെന്ന് നദാൽ ട്വിറ്ററിൽ കുറിച്ചു. പിന്മാറ്റം എളുപ്പമായിരുന്നില്ലെന്നും ശരീരത്തിൻ്റെ അവസ്ഥ പരിഗണിക്കുമ്പോൾ അതാണ് ശരിയായ തീരുമാനമെന്നും 35കാരനായ താരം പറഞ്ഞു. റോളണ്ട് ഗാരോസ്, വിംബിൾഡൺ എന്നിവ കഴിഞ്ഞിട്ട് 2 ആഴ്ചകളേ ആയിട്ടുള്ളൂ. അത് തൻ്റെ ശരീരത്തിന് എളുപ്പമായിരുന്നില്ലെന്നും നദാൽ കൂട്ടിച്ചേർത്തു.

ഫ്രഞ്ച് ഓപ്പൺ സെമിഫൈനലിൽ ജോക്കോവിച്ചിനോട് പരാജയപ്പെട്ട് നദാൽ പുറത്തായിരുന്നു. സ്കോർ 6-3, 3-6, 6-7, 2-6.

Story Highlights: Rafael Nadal opts out of Wimbledon and Olympics

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here