ചിരാഗ് പസ്വാന്റെ ബന്ധുവും എല്‍ജെപി എംപിയുമായ പ്രിന്‍സ് രാജ് പസ്വാനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

എല്‍ജെപിയില്‍ പൊട്ടിത്തെറികള്‍ തുടരുന്നതിനിടെ പ്രിന്‍സ് രാജ് പസ്വാന്‍ എംപിക്കെതിരെ ലൈംഗികാതിക്രമണത്തിന് കേസ്. ഇരയായ യുവതിക്ക് മയക്കുമരുന്ന് കലര്‍ത്തിയ വെള്ളം കുടിക്കാന്‍ കൊടുത്തെന്നും അതിന് ശേഷം ബലാത്സംഗം ചെയ്‌തെന്നും ഡല്‍ഹി പൊലീസ് ലഭിച്ച പരാതിയില്‍ പറയുന്നു. ജൂണ്‍ 15നാണ് പൊലീസ് പരാതി ലഭിക്കുന്നത്. എന്നാല്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടും കേസില്‍ എഫ്‌ഐര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. രാംവിലാസ് പസ്വാന്റെ മകനായ ചിരാഗ് പസ്വാനും പിതൃസഹോദരന്‍ പശുപതി പരസും തമ്മിലുള്ള ഭിന്നതയാണ് പാര്‍ട്ടിക്കുള്ളിലെ പൊട്ടിത്തെറിക്ക് കാരണം.
ലോക ജനശക്തി പാര്‍ട്ടി ദേശീയ അധ്യക്ഷ സ്ഥാനത്ത് നിന്ന് ചിരാഗ് പസ്വാനെ വിമത എംപിമാര്‍ ചേര്‍ന്ന് നീക്കിയതോടെയാണ് പാര്‍ട്ടിയില്‍ ഭിന്നത പൊട്ടിപ്പുറപ്പെട്ടത്. അതേസമയം വിമതനീക്കം നടത്തിയ എംപിമാര്‍ക്കെതിരെ നിയമ നടപടിക്ക് തയാറാണെന്ന് ചിരാഗ് പസ്വാന്‍ കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. പശുപതി പരസ്, വീണ ദേവി, പ്രിന്‍സ് രാജ്, ചന്ദന്‍ സിങ്, മെഹബൂബ് അലി കേശര്‍ എന്നിവരായിരുന്നു ചിരാഗിനെ ഒറ്റപ്പെടുത്തി എതിര്‍പക്ഷത്തേക്ക് നീങ്ങിയത്.
Story Highlights: sexual assualt against LJP MP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here