Advertisement

ടി-20 ലോകകപ്പിലും ആഷസിലും സ്മിത്ത് കളിച്ചേക്കില്ല

June 17, 2021
Google News 2 minutes Read
Steve Smith’s participation Ashes

വരുന്ന ടി-20 ലോകകപ്പിലും ആഷസ് പരമ്പരയിലും ഓസീസ് സൂപ്പർ താരം സ്റ്റീവ് സ്മിത്ത് കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്. കൈമുട്ടിനേറ്റ പരുക്കാണ് സ്മിത്തിനു പ്രതിസന്ധി ആയിരിക്കുന്നത്. പരുക്കിനെ തുടർന്ന് വെസ്റ്റ് ഇൻഡീസ്, ബംഗ്ലാദേശ് ടി-20 പരമ്പരകൾക്കുള്ള ടീമിൽ നിന്ന് സ്മിത്തിനെ ഒഴിവാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ റിപ്പോർട്ട്.

“പരുക്ക് എത്ര ഗുരുതരമാണെന്നോ എത്രകാലം നീണ്ട് നിൽക്കുമെന്നോ പറയാൻ എനിക്കാവില്ല. പക്ഷേ, പരുക്ക് അദ്ദേഹത്തിനു നേരത്തെ ഉണ്ടായിരുന്നതാണ്. അത് ഐപിഎലിൽ കളിച്ചപ്പോൾ വഷളായി. പരുക്ക് പൂർണമായി ഭേദമാവാൻ എത്ര കാലം വേണ്ടിവരുമെന്ന് എനിക്ക് ഇപ്പോൾ പറയാൻ കഴിയില്ല.”- ഓസീസ് ടീം സെലക്ടർ ട്രെവർ ഹോൺസ് ഇ എസ് പി എൻ ക്രിക്കിൻഫോയോട് പറഞ്ഞു.

പാറ്റ് കമ്മിൻസ്, ഡേവിഡ് വാർണർ, ഗ്ലെൻ മാക്സ്‌വൽ, കെയ്ൻ റിച്ചാർഡ്സൺ, ഡാനിയൽ സാംസ്, ഝൈ റിച്ചാർഡ്സൻ, മാർകസ് സ്റ്റോയിസ് എന്നിവർ വിൻഡീസ്, ബംഗ്ലാദേശ് പരമ്പരയ്ക്കുള്ള ടീമിൽ നിന്ന് പിന്മാറിയിരുന്നു. വിൻഡീസിനും ബംഗ്ലാദേശിനുമെതിരെ അഞ്ച് വീതം ടി-20 മത്സരങ്ങളാണ് ഓസ്ട്രേലിയ കളിക്കുക.

Story Highlights: Steve Smith’s participation in doubt for T20 World Cup 2021 and Ashes

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here