Advertisement

ബ്ലാക്ക് ഫംഗസ്; മുംബൈയില്‍ മൂന്ന് കുട്ടികളുടെ കണ്ണ് നീക്കം ചെയ്തു

June 18, 2021
Google News 1 minute Read
black fungus

കുട്ടികളിലെ ബ്ലാക്ക് ഫംഗസ് ബാധ രാജ്യത്ത് വലിയ ആശങ്ക ആയി മാറുന്നു. ബ്ലാക്ക് ഫംഗസ് ബാധയെ തുടര്‍ന്ന് മുംബൈയില്‍ മൂന്ന് കുട്ടികളുടെ ഓരോ കണ്ണ് വീതം നീക്കം ചെയ്തു. 4,6,14 പ്രായങ്ങളിലുള്ള കുട്ടികളുടെ കണ്ണുകളാണ് നഷ്ടമായത്.

മുംബൈയിലെ രണ്ട് ആശുപത്രികളിലായാണ് ഇവരുടെ ശസ്ത്രക്രിയ നടന്നത്. ഇതില്‍ നാലും ആറും വയസുള്ള കുട്ടികള്‍ പ്രമേഹ ബാധിതരായിരുന്നില്ല. 14കാരി പ്രമേഹ ബാധിതയായിരുന്നു. 16 വയസുള്ള പ്രമേഹ ബാധിതയായ മറ്റൊരു പെണ്‍കുട്ടിയുടെ വയറിന്റെ ഒരു ഭാഗത്തും ബ്ലാക്ക് ഫംഗസ് ബാധ കണ്ടെത്തിയിരുന്നു.

കൊവിഡ് നെഗറ്റീവ് ആയ ശേഷമാണ് കുട്ടിയില്‍ പ്രമേഹവും കണ്ടെത്തിയതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഈ കുട്ടിക്കും ഒരു കണ്ണ് നീക്കം ചെയ്യേണ്ടി വന്ന പതിനാലുകാരിക്കും കൊവിഡ് രണ്ടാം തരംഗത്തിലാണ് ഫംഗസ് ബാധ സ്ഥിരീകരിച്ചത്.

ആശുപത്രിയിലെത്തി രണ്ട് ദിവസത്തിനുള്ളില്‍ പതിനാലുകാരിയുടെ കണ്ണുകളിലൊന്ന് കറുപ്പായി മാറിയെന്ന് ഫോര്‍ട്ടിസ് ആശുപത്രിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് പിഡിയാട്രീഷന്‍ ഡോ. ജേസല്‍ ഷേത്ത് മാധ്യമങ്ങളോട് പറഞ്ഞു. കുട്ടിയുടെ മൂക്കിലേക്കും ബ്ലാക്ക് ഫംഗസ് വ്യാപിച്ചിരുന്നു. എന്നാല്‍ തലച്ചോറില്‍ എത്തിയില്ല.

Story Highlights: black fungus, covid 19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here