മരംമുറിക്കലില്‍ വിശദമായ ചര്‍ച്ച നടത്താതെ സിപിഐഎം; കര്‍ഷകര്‍ക്കൊപ്പമെന്ന നിലപാടില്‍ മാറ്റമില്ല

മരംമുറിക്കല്‍ വിവാദങ്ങളില്‍ വിശദമായ ചര്‍ച്ച നടത്താതെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം. എ വിജയരാഘവന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ മരംമുറിക്കല്‍ വിഷയം പരാമര്‍ശിച്ചിരുന്നെങ്കിലും വിശദമായ ചര്‍ച്ച നടത്തേണ്ടെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു.
മരംമുറിക്കലില്‍ അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് വന്നതിന് ശേഷം മതി ചര്‍ച്ച എന്ന നിലപാടാണ് സംസ്ഥാന സെക്രട്ടേറിയറ്റ് സ്വീകരിച്ചത്. തിങ്കളാഴ്ച ഇടതുമുന്നണി യോഗവും ബുധനാഴ്ച സിപിഐയുടെ സംസ്ഥാന നിര്‍വാഹക സമിതി യോഗവും തിരുവനന്തപുരത്ത് ചേരുന്നുണ്ട്. ഈ യോഗങ്ങളിലും മരംമുറിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചയ്ക്ക് വന്നേക്കും.
മരംമുറിക്കല്‍ വിഷയത്തില്‍ കര്‍ഷകരുടെ താത്പര്യത്തിനൊപ്പമെന്ന മുന്‍നിലപാടില്‍ മാറ്റംവരുത്തേണ്ടതില്ല എന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രാഥമിക വിലയിരുത്തല്‍.
Story Highlights: wood felling issue, cpim
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here