Advertisement

തസ്തികകൾ വെട്ടിക്കുറയ്ക്കാൻ ലക്ഷദ്വീപ് ഭരണകൂടം

June 18, 2021
Google News 1 minute Read

ലക്ഷദ്വീപിലെ സർക്കാർ തസ്തികകൾ വെട്ടിക്കുറയ്ക്കാൻ ലക്ഷദ്വീപ് ഭരണകൂടം. ഗ്രാമ വികസന വകുപ്പിനെയും, ഡിആർഡിഎയും ലയിപ്പിക്കാൻ ശുപാർശ നൽകി. കേഡർ റിവ്യൂ ചുമതലയുള്ള സെപ്ഷ്യൽ സെക്രട്ടറി അഡ്മിനിസ്ടേറ്റർക്ക് റിപ്പോർട്ട് നൽകി.

അതേസമയം, വകുപ്പുകൾ ലയിപ്പിക്കുമ്പോൾ ചില തസ്തികകൾ അനിവാര്യമല്ലാതാകുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഡിആർഡിഎയിലെ പ്രൊജക്ട് ഓഫീസർമാർ അടക്കം 35 ഓളം തസ്തികകൾ ആണ് ഭാവിയിൽ ഒഴിവാക്കാൻ ശുപാർശ ചെയ്തിട്ടുള്ളത്. മലയാളം, മഹൽ ഭാഷാ ട്രാൻസിലേറ്റർ തസ്തിക ഇനി വേണ്ടെന്നും ശുപാർശ നൽകി.

Story Highlights: Lakshadweep , GOVT Job Post

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here