Advertisement

ജമ്മുകശ്മീരില്‍ ജനക്ഷേമത്തിനാണ് മോദി സര്‍ക്കാരിന്റെ പ്രഥമപരിഗണന; അമിത് ഷാ

June 18, 2021
Google News 1 minute Read

ജമ്മുകശ്മീരില്‍ ജനങ്ങളുടെ ക്ഷേമത്തിനാണ് മോദി സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നതെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ജമ്മുകശ്മീരിലെ വികസനപ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് അമിത്ഷാ ഇക്കാര്യം പരാമര്‍ശിച്ചത്.

നരേന്ദ്രമോദി സര്‍ക്കാര്‍ മുഖ്യപരിഗണന നല്‍കുന്നത് അവിടുത്തെ എല്ലാത്തരത്തിലുമുള്ള വികസനത്തിനും ജനക്ഷേമത്തിനുമാണ്. അദ്ദേഹം പറഞ്ഞു. ജമ്മുകശ്മീരിലെ 76 ശതമാനം ആളുകള്‍ക്ക് വാക്‌സിന്‍ കുത്തിവയ്‌പ്പെടുത്തു. ഇതില്‍ ലെഫ്റ്റണന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയെ അഭിനന്ദിക്കുന്നു. നാല് ജില്ലകളില്‍ 100 ശതമാനം പേര്‍ക്കും കൊവിഡ് വാക്‌സിനേഷന്‍ എടുക്കാന്‍ കഴിഞ്ഞെന്നും അമിത് ഷാ പറഞ്ഞു.

ജമ്മുകശ്മീരിലെ കര്‍ഷകര്‍ക്ക് പ്രധാനമന്ത്രി കിസാന്‍ യോജന, കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് തുടങ്ങിയവയുടെ ഗുണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം, അഭയാര്‍ത്ഥികള്‍ക്ക് വേണ്ട സഹായങ്ങളെത്തിക്കണം. രാജ്യത്തെ മികച്ച പഞ്ചായത്തുകള്‍ സന്ദര്‍ശിച്ച് പഞ്ചായത്ത് അംഗങ്ങള്‍ക്ക് പരിശീലനം നല്‍കണം തുടങ്ങിയ നിര്‍ദേശങ്ങളും യോഗത്തില്‍ ഉയര്‍ന്നുവന്നു. ഐബി ഡയറക്ടര്‍ അരവിന്ദ് കുമാര്‍, സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ കുല്‍ദീപ് സിങ്, ജമ്മുകശ്മീര്‍ ഡിജിപി ദില്‍ബഗ് സിങ് തുടങ്ങിയവര്‍ ഉന്നതതല യോഗത്തില്‍ പങ്കെടുത്തു.

Story Highlights: amitsha, jammu&kashmir

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here