Advertisement

കൊവിഡ് കേസുകൾ ഉയരുന്നു; മോസ്കോയിൽ ഫാൻ സോണുകൾ നിരോധിച്ചു

June 18, 2021
Google News 1 minute Read
Moscow Closes Fan Zone

റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ യൂറോ കപ്പ് ഫാൻ സോണുകൾ നിരോധിച്ചു. ഫാൻ സോണുകളിൽ പങ്കെടുക്കുന്നവരിൽ കൊവിഡ് ബാധ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി. 1000 പേരിലധികമുള്ള ആൾക്കൂട്ടവും മോസ്കോയിൽ നിരോധിച്ചിട്ടുണ്ട്. മോസ്കോ മേയർ സെർഗേയ് സോബ്യാനിൻ ഈ തീരുമാനം എടുത്തത്.

“എനിക്കിത് ചെയ്യാൻ ആഗ്രഹമില്ല. പക്ഷേ, ചെയ്യാതിരിക്കാൻ കഴിയില്ല. ഇൻ മുതൽ 1000 പേരിലധികമുള്ള ആൾക്കൂട്ടം അനുവദിക്കില്ല. ആൾക്കൂട്ടമുള്ള എല്ലാ വിനോദങ്ങളും നമ്മൾ താത്കാലികമായി നിർത്തിവെക്കുകയാണ്. ഡാൻസ് ഹാളുകളും ഫാൻ സോണുകളും നിർത്തിവെക്കും.”- മേയർ പറഞ്ഞു.

മോസ്കോയിൽ കൊവിഡ് ബാധ രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടെ കൊവിഡ് കേസുകളിൽ മൂന്നിരട്ടി വർധനയാണ് റിപ്പോർട്ട് ചെയ്തത്.

അതേസമയം, യൂറോ കപ്പിൽ ക്രൊയേഷ്യയും ഇംഗ്ലണ്ടും ഇന്നിറങ്ങും. ടൂർണമെൻ്റിലെ രണ്ടാം മത്സരത്തിനാണ് ഇരു ടീമുകളും ഇന്ന് ബൂട്ടുകെട്ടുക. ഗ്രൂപ്പ് ഡിയിൽ നടക്കുന്ന മത്സരങ്ങളിൽ ഇന്ത്യൻ സമയം രാത്രി 9.30ന് ക്രൊയേഷ്യ ചെക്ക് റിപ്പബ്ലിക്കിനെ നേരിടുമ്പോൾ നാളെ പുലർച്ചെ 12.30ന് ഇംഗ്ലണ്ട് സ്കോട്ലൻഡിനെ നേരിടും. ക്രൊയേഷ്യയും ഇംഗ്ലണ്ടും തമ്മിൽ നടന്ന ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് മറുപടിയില്ലാത്ത ഒരു ഗോളിന് ക്രൊയേഷ്യയെ കീഴ്പ്പെടുത്തിയിരുന്നു.

Story Highlights: Moscow Closes Fan Zone Over Covid Spike

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here