Advertisement

പ്രകൃതിദത്തമായ ഹെയർ ഡൈ; കരിഞ്ചീരകം കൊണ്ട് മുടി കറുപ്പിയ്ക്കാം

June 18, 2021
0 minutes Read

പലരെയും അലട്ടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് മുടി നര അല്ലെങ്കിൽ അകാല നര. ഇത് മറയ്ക്കാനായി പലരും മാർക്കറ്റിൽ കിട്ടുന്ന കൃത്രിമക്കൂട്ടുകളുടെ സഹായം തേടാറുണ്ട്, എന്നാൽ അത് ഗുണത്തേക്കാൾ ഏറെ ദോഷമാണ് ചെയ്യുക. ഇവയിലെ കെമിക്കലുകൾ പല തരം രോഗങ്ങൾക്കും വഴിയൊരുക്കും. അതിനാൽ ഇതിന് പരിഹാരമായി പ്രകൃതിദത്ത മാർഗങ്ങൾ തേടുന്നതാണ് ഉത്തമം. ഇതിന് സഹായിക്കുന്ന വീട്ടിൽ തന്നെ തയാറാക്കാൻ കഴിയുന്ന ഒരു പ്രകൃതിദത്ത ഡൈ കൂട്ടിനെ കുറിച്ച് അറിയാം.

ഈ കൂട്ട് തയാറാക്കാൻ വേണ്ട പ്രധാന ചേരുവ കരിഞ്ചീരകം ആണ്. ഹെന്നയും നെല്ലിക്കാപ്പൊടിയുമാണ് മറ്റ് ചേരുവകൾ. ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമായ കരിഞ്ചീരകം ചർമ്മ, മുടി സംരക്ഷണത്തിന് ഏറെ ഫലപ്രദമാണ്. മുടിയിൽ കരിഞ്ചീരക എണ്ണ പുരട്ടുന്നത് മുടി നല്ല ഉള്ളോടെ ആരോഗ്യത്തോടെ വളരാൻ സഹായിക്കും.
കരിഞ്ചീരകം പ്രകൃതിദത്ത മോയ്‌സ്ചുറൈസറായി പ്രവർത്തിക്കുകയും തലയോട്ടിയിലെ വരൾച്ച കുറയ്ക്കുകയും അതിനാൽ മുടി കൊഴിച്ചിൽ തടയുകയും ചെയ്യും.

നെല്ലിക്കാപ്പൊടി

മുടിയുടെ വളർച്ചയ്ക്ക് ഗുണം ചെയ്യുന്ന ഒന്നാണ് നെല്ലിക്ക. നെല്ലിക്കാപ്പൊടി ഒരു പ്രകൃതിദത്ത കണ്ടീഷനറായി പ്രവർത്തിക്കുകയും മുടിയുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഒരു നെല്ലിക്കയിൽ 81.2 ശതമാനം ഈർപ്പം അടങ്ങിയിരിക്കുന്നു. വിറ്റാമിൻ സി അടങ്ങിയിട്ടുള്ള നെല്ലിക്ക നീര് താളായി പുരട്ടുന്നത് വരൾച്ചയും താരനും തടയും. താരൻ മൂലമുണ്ടാകുന്ന ചൊറിച്ചിൽ ഒഴിവാക്കുന്ന ആന്റി ബാക്റ്റീരിയൽ ഗുണങ്ങളും ഇതിലുണ്ട്.

ഹെന്ന

മുടിയുടെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കാൻ പല രീതികളിൽ ഹെന്ന ഉപയോഗിക്കാവുന്നതാണ്. നര അകറ്റാൻ ഹെന്ന ഉപയോഗിക്കുന്ന രീതിയല്ല താരന്റെ പ്രശ്നം തീർക്കാൻ ഉപയോഗിക്കേണ്ടത്. പല പ്രശ്നങ്ങൾക്കും പല വസ്തുക്കളാണ് ഹെന്നയിൽ ചേർക്കേണ്ടത്. മുടിയുടെ ആവശ്യത്തിന് അനുസരിച്ച് തൈര്, മുട്ടയുടെ വെള്ള, തേൻ, നാരങ്ങാനീര്, തേയിലപ്പൊടി തുടങ്ങിയവ ഹെന്നയിൽ ചേർക്കാറുണ്ട്.

തയാറാക്കുന്ന വിധം

കരിഞ്ചീരകം പൊടിച്ചെടുക്കുക, ഇതിലേക്ക് നെല്ലിക്കാപ്പൊടി, ഹെന്ന ചേർത്ത് നന്നായി യോജിപ്പിക്കണം. ഇതിൽ തേയില വെള്ളം കൂടി ചേർത്ത് കുഴമ്പ് പരുവത്തിൽ മുടിയിൽ പുരട്ടാം. പിന്നീട് ഇത് ഉണങ്ങുമ്പോൾ കഴുകി കളയുക. ഷാംപൂ ഇടരുത്. പിറ്റേന്ന് ഒലീവ് ഓയില്‍, ബദാം ഓയില്‍, വെളിച്ചെണ്ണ എന്നിവ കലര്‍ത്തി മുടിയില്‍ പുരട്ടി പിന്നീട് ഷാംപൂ ചെയ്തു കഴുകാം. അടുത്ത ദിവസം വീണ്ടും ഡൈ കൂട്ട് പുരട്ടണം. പിറ്റേന്ന് വീണ്ടും എണ്ണയും. ഇത് തുടര്‍ച്ചയായി 7 ദിവസം ആവര്‍ത്തിയ്ക്കുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top