Advertisement

എകെജി സെന്ററിലെ എല്‍കെജി കുട്ടിയെന്ന് ബിജെപി നേതാവ്; മറുപടി നല്‍കി മേയര്‍ ആര്യ രാജേന്ദ്രന്‍

June 18, 2021
1 minute Read

തിരുവനന്തപുരം നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ മേയറും പ്രതിപക്ഷ അംഗങ്ങളും തമ്മില്‍ വാക്കേറ്റം. എകെജി സെന്ററിലെ എല്‍കെജി കുട്ടി എന്നാണ് ബിജെപി നേതാവ് മേയര്‍ ആര്യ രാജേന്ദ്രനെ വിമര്‍ശിച്ചത്. ഈ പ്രായത്തില്‍ മേയര്‍ ആയിട്ടുണ്ടെങ്കില്‍ അതനുസരിച്ച് പ്രവര്‍ത്തിക്കാന്‍ അറിയാമെന്നും താന്‍ ഓട് പൊളിച്ച് വന്നതല്ലെന്നും മേയര്‍ മറുപടി നല്‍കി.

കൊവിഡ് നിയന്ത്രണങ്ങള്‍ മൂലം ഇക്കൊല്ലം പൊതുനിരത്തില്‍ ആറ്റുകാല്‍ പൊങ്കാല നടത്തിയിരുന്നില്ല. എന്നാല്‍ പൊങ്കാല മാലിന്യം നീക്കം ചെയ്യാന്‍ മുന്‍കൂര്‍ പണം നല്‍കി 21 ലോറികള്‍ തിരുവനന്തപുരം നഗരസഭ വാടകയ്ക്ക് എടുത്തിരുന്നു. 3,57800 രൂപയും ചെലവായി. സംഭവവുമായി ബന്ധപ്പെട്ട് അഴിമതി നടന്നെന്നും വിജിലന്‍സ് അന്വേഷണം വേണെന്നും നഗരസഭയിലെ പ്രതിപക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടു. പൊതുസ്ഥലങ്ങളില്‍ പൊങ്കാല ഇല്ലായിരുന്നെങ്കിലും 28 ലോഡ് മാലിന്യം അന്നേ ദിവസം നീക്കം ചെയ്‌തെന്ന് ഭരണപക്ഷ അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. കൗണ്‍സില്‍ യോഗത്തിനിടെ പലതവണ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടായി.

Story Highlights: Arya rajendran mayor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top