Advertisement

സംസ്ഥാനത്ത് ഇന്ന് 1,85,269 പേര്‍ക്ക് കുപ്പി ലഭിച്ചു; ബിവറേജില്‍ ആദ്യ ഡോസ് സ്വീകരിച്ച ചിലര്‍ക്ക് ശാരീരികാസ്വാസ്ഥ്യം; കൊവിഡ് പോലെ കണക്കുമായി ട്രോളന്മാര്‍

June 18, 2021
Google News 0 minutes Read

ഒന്നരമാസത്തെ ഇടവേളക്ക് ശേഷം കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്ത് മദ്യശാലകൾ തുറന്നത്. ബാർ റീഓപ്പൺ ഡേ ആഘോഷമാക്കിയ മലയാളികള്‍ ആദ്യ ദിവസം കുടിച്ചു തീർത്തത് 52 കോടിയുടെ മദ്യമാണ്. അഭൂതപൂര്‍വമായ ജനക്കൂട്ടത്തെയാണ് ബിവറേജസ് കോര്‍പ്പറേഷന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും ഔട്ട്ലറ്റുകൾക്ക് മുന്നിൽ അനുഭവപ്പെട്ടത്.

സർക്കാർ തീരുമാനത്തെ അനുകൂലിച്ചു പ്രതികൂലിച്ചും നിരവധിപേർ രംഗത്തെത്തിയിരുന്നു. സര്‍ക്കാരിന്റെ പ്രധാനവരുമാന സ്രോതസ്സായ മദ്യവില്പന വീണ്ടും ആരംഭിച്ചതോടെ കൊവിഡ് വ്യാപനം രൂക്ഷമാക്കും എന്ന ആശങ്കയും ഉയരുകയാണ്.

ഈ സാഹചര്യത്തിൽ പ്രതിദിന കൊവിഡ് കണക്കിനെയും മുഖ്യമന്ത്രിയുടെ വാർത്ത സമ്മേളനത്തെയും പരിഹസിക്കുകയാണ് സോഷ്യൽ മീഡിയ. കൊവിഡ് കണക്കിന് സമാനമായി ട്രോളേന്മാർ പുതിയ കണക്കുക്കൾ പുറത്ത് വിട്ടിരിക്കുകയാണ്.

“സംസ്ഥാനത്ത് ഇന്ന് 1,85,269 പേര്‍ക്ക് കുപ്പി ലഭിച്ചു. കുപ്പി ലഭിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ ചുവടെ” ഇതാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാവുന്നതും. മണിക്കൂറുകള്‍ ക്യൂ നിന്ന് കിട്ടിയ മദ്യം കുടിച്ചു പലരും വഴിയില്‍ വീണുപോയി കിടക്കുന്ന കാഴ്ചകളും സോഷ്യല്‍ മീഡിയയില്‍ ഉണ്ട്.

പാലക്കാട് ജില്ലയിലെ തേന്‍കുറിശ്ശി ഔട്ട്ലെറ്റിലാണ് ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നത്. ഒറ്റ ഔട്ട്ലെറ്റില്‍ മാത്രം 69 ലക്ഷം രൂപയുടെ മദ്യവില്‍പ്പന നടന്നു. തിരുവനന്തപുരം പവര്‍ ഹൗസ് റോഡ് ഔട്ട്ലെറ്റില്‍ 65 ലക്ഷം രൂപയുടെയും ഇരിങ്ങാലക്കുടയില്‍ 64 ലക്ഷം രൂപയുടെയും മദ്യം വിറ്റു.

ഇത് തന്നെ സോഷ്യല്‍ മീഡിയയില്‍ ട്രോളന്മാര്‍ മുഖ്യമന്ത്രി കൊവിഡ് കണക്കുകള്‍ വായിക്കുന്നത് പോലെ പ്രചരിക്കുന്നത്.

അത് ഇപ്രകാരം:

സംസ്ഥാനത്ത് ഇന്ന് 1,85,269 പേര്‍ക്ക് കുപ്പി ലഭിച്ചു.

തിരുവനന്തപുരം 13027,
കൊല്ലം 14412,
എറണാകുളം 19322,
മലപ്പുറം 8293,
തൃശൂര്‍ 15157,
കോഴിക്കോട് 7968,
പാലക്കാട് 26957,
ആലപ്പുഴ 15954,
പത്തനംതിട്ട 11588,
കണ്ണൂര്‍ 15035,
കോട്ടയം 10464,
ഇടുക്കി 7417,
കാസര്‍ഗോഡ് 13416,
വയനാട് 6259 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് കുപ്പി ലഭിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here