Advertisement

വിനേഷ് ദൃശ്യയുടെ വീട്ടിലെത്തിയത് കൊലപാതകം നടത്തുകയെന്ന ലക്ഷ്യത്തോടെ: പൊലീസ്

June 18, 2021
Google News 1 minute Read
drishya murder case

മലപ്പുറം പെരിന്തല്‍മണ്ണ ഏലംകുളത്ത് 21കാരിയെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയെ തെളിവെടുപ്പിനായി സംഭവ സ്ഥലത്തെത്തിച്ചു. കൃത്യം നടത്തിയ രീതിയും പ്രതി ഉപേക്ഷിച്ച വസ്തുക്കളും പൊലീസ് കണ്ടെടുത്തു. പ്രതി കൊലപാതകം നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് ദൃശ്യയുടെ വീട്ടിലെത്തിയതെന്ന് പെരിന്തല്‍മണ്ണ ഡിവൈഎസ്പി കെ എം ദേവസ്യ പറഞ്ഞു.

രാവിലെ 10.30ഓടെ ആരംഭിച്ച തെളിവെടുപ്പ് മൂന്ന് മണിക്കൂറോളം നീണ്ട് നിന്നു. ജനരോഷം ഭയന്ന് കനത്ത പൊലീസ് കാവലിലായിരുന്നു തെളിവെടുപ്പ് നടന്നത്. വ്യാഴാഴ്ച രാവിലെ 7 മണിയോടെ ദൃശ്യയുടെ വീടിനകത്ത് പ്രവേശിച്ച പ്രതി ഒരു മണിക്കൂറോളം വീടിനുള്ളില്‍ ഒളിച്ചിരുന്നെന്നാണ് പൊലീസിന് നല്‍കിയ മൊഴി. വീട്ടില്‍ നിന്ന് തന്നെ മൂര്‍ച്ച കൂടുതലുള്ള കത്തി സംഘടിപ്പിച്ച പ്രതി അതുപയോഗിച്ചാണ് ദൃശ്യയേയും ദേവശ്രീയേയും കുത്തിയത്.

ദൃശ്യയെ കൊലപ്പെടുത്തുമെന്ന് പ്രതി പല സുഹൃത്തുക്കളോടും പറഞ്ഞതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ബുധനാഴ്ച രാത്രി ദൃശ്യയുടെ അച്ഛന്റെ കട കത്തിക്കാന്‍ പ്രതി ഉപയോഗിച്ച വസ്തുക്കളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അവിടെ നിന്ന് കിലോമീറ്ററുകള്‍ നടന്നാണ് പ്രതി ദൃശ്യയുടെ വീട്ടിലെത്തിയത്. തെളിവെടുപ്പ് പൂര്‍ത്തിയായ ശേഷം ഇന്ന് തന്നെ പ്രതിയെ കോടതിയില്‍ ഹാജരാക്കും. പിന്നീട് കസ്റ്റഡിയില്‍ ലഭിച്ച ശേഷമാകും വിശദമായ ചോദ്യം ചെയ്യല്‍.

Story Highlights: murder, malappuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here