നേപ്പാളിൽ കനത്ത മഴയും വെള്ളപ്പൊക്കവും; 16 മരണം

നേപ്പാളിലെ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 16 മരണം. 22 പേരെ കാണാതായിട്ടുണ്ട്. മരണപ്പെട്ടവരിൽ 3 വിദേശികളും ഉൾപ്പെടുന്നു. നേപ്പാൾ ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഞായറാഴ്ച മുതൽ നേപ്പാളിൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്.
“മഴയിലും വെള്ളപ്പൊക്കത്തിലും ഉണ്ടായ നാശനഷ്ടങ്ങളുടെ അളവെത്രയാണ് ഇനിയും വ്യക്തമായിട്ടില്ല. ഇപ്പോൾ തെരച്ചിലിനും രക്ഷപ്പെടുത്തലിനും വെള്ളപ്പൊക്കത്തിൽ കഷ്ടത അനുഭവിക്കുന്നവർക്കുള്ള പിന്തുണ ഉറപ്പാക്കുന്നതിനാണ് സർക്കാർ മുൻഗണന നൽകുന്നത്. കഴിഞ്ഞ ഒരാഴ്ചത്തെ കണക്കിൽ 16 പേർ മരണപ്പെടുകയും 22 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. മണ്ണിടിച്ചിലിൽ 11 പേർക്ക് പരുക്ക് പറ്റി.”- സർക്കാരിൻ്റെ വക്താവ് ജനക്‌രാജ് ദഹാൽ എഎൻഐയോട് പറഞ്ഞു.
Story Highlights: 16 Dead, 22 Missing In Heavy Rain Nepal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here