മരണപ്പെട്ട പ്രതിരോധ ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ പ്രഖ്യാപിച്ച് ഡൽഹി സർക്കാർ

ജോലിക്കിടെ മരണപ്പെട്ട ആറ് പ്രതിരോധ ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകുമെന്ന് ദൽഹി സർക്കാർ. വ്യോമസേന, ദില്ലി പോലീസ്, സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾക്കാണ് ആം ആദ്മി സർക്കാർ നഷ്ടപരിഹാരം നൽകുന്നതെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ അറിയിച്ചു.
രാജ്യത്തിനായി സേവനമനുഷ്ഠിച്ച് രക്തസാക്ഷിത്വം വരിച്ച സൈനികരുടെ കുടുംബങ്ങളുമായി അരവിന്ദ് കെജ്‌രിവാൾ സർക്കാർ തോളോട് തോൾ ചേർന്ന് നിൽക്കുന്നുവെന്ന് സിസോഡിയ പറഞ്ഞു.
“ഒരു സൈനികന്റെ നഷ്ടം നികത്താനാവില്ലെങ്കിലും, അധികാരത്തിലെത്തിയ ശേഷം കെജ്‌രിവാൾ സർക്കാർ അത്തരം ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾക്ക് എക്സ് ഗ്രേഷ്യ നൽകാനുള്ള പദ്ധതി ആരംഭിക്കും, അതിനാൽ അവർക്ക് അന്തസ്സോടെ ജീവിക്കാനുള്ള ഒരു സ്രോതസ്സായി ഉണ്ടാവും,” – സിസോഡിയ പറഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here